ന്യൂഡല്‍ഹി: ഡല്‍ഹി ബി ജെ പി അധ്യക്ഷന്‍ ആദേശ് ഗുപ്തക്ക് കൊറോണ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആദേശ് ഗുപ്തയ്ക്ക് കൊറോണ പോസ്റ്റീവായത്. രോഗ ബാധ സ്ഥിരീകരിച്ചതോടെ അദ്ദേഹത്തെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം ക്വാറന്റെയ്നില്‍ പ്രവേശിക്കണമെന്നും കൊറോണ പരിശോധന നടത്തണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്.
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. പനിയും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മനീഷ് സിസോദിയക്ക് രോഗ ബാധ സ്ഥിരീകരിച്ചത്. രോഗ ബാധ പോസിറ്റീവായ സാഹചര്യത്തില്‍ അദ്ദേഹം നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയാണ്.
Comments