ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കുറ്റപത്രം സമര്‍പ്പിച്ച് പോലീസ്. കുറ്റപത്രത്തിലും അനുബന്ധ കുറ്റപത്രത്തിലുമായി 20 പേരുടെ വിവരങ്ങളാണ് പോലീസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ കുറ്റപത്രത്തിലുണ്ടെന്നാണ് വിവരം.
ജമ്മു കശ്മീരിന് അമിതാധികാരം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് അനുകൂലമായി സുപ്രീം കോടതി വിധി പുറപ്പെടുവിച്ചതുമാണ് ഡല്‍ഹി കലാപത്തിന് കാരണമാക്കിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കലാപത്തിനായി ബാബറി മസ്ജിദിന്റെ പേരില്‍ ആളുകളെ സംഘടിപ്പിക്കുകയാണ് ഉണ്ടായത്. പൗരത്വ നിയമ ഭേദഗതിയെ മറയാക്കി നടന്ന പ്രതിഷേധത്തിനും വളരെ മുന്‍പ് തന്നെ ഇക്കാര്യങ്ങള്‍ നടന്നിരുന്നു എന്നും കുറ്റപത്രത്തില്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്.
ആളുകളെ സംഘടിപ്പിക്കുന്നതില്‍ ഉമര്‍ ഖാലിദിന് വലിയ പങ്കാണുണ്ടായിരുന്നത്. ഐബി ഉദ്യോഗസ്ഥനായിരുന്ന അങ്കിത് ശര്‍മ്മയുടെ കൊലപാതകത്തിലും ഉമര്‍ ഖാലിദിന് ബന്ധമുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ കൗണ്‍സിലറുമായിരുന്ന താഹിര്‍ ഹുസൈന്റെ പേരിനൊപ്പമാണ് ഉമര്‍ ഖാലിദിന്റെ പേര് പരാമര്‍ശിച്ചിരിക്കുന്നത്.
Comments