ന്യൂഡൽഹി : ലഡാക്കിൽ സംഘർഷം തുടരുന്നതിനിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ അതിക്രമിച്ച് കയറാൻ ചൈനീസ് നീക്കം. ഇന്ത്യൻ സമുദ്രാർത്തി ഭേദിച്ച ചൈനീസ് ഗവേഷണ കപ്പലിനെ നാവികസേന തുരത്തി.
യുവാൻ വാങ് ഗവേഷണ കപ്പലാണ് മലാക്ക കടലിടുക്ക് വഴി ഇന്ത്യൻ സമുദ്ര മേഖലയിൽ പ്രവേശിച്ചത്. കടന്നുകയറ്റം കണ്ടെത്തിയതോടെ കൂടുതൽ നാവികസേന കപ്പലുകൾ പ്രദേശത്ത് എത്തുകയും , വളയുകയും ചെയ്തു . നാവികസേന മേഖലയിൽ കൂടുതൽ യുദ്ധക്കപ്പലുകൾ വിന്യസിക്കുകയും ചെയ്തു. ഇതോടെയാണ് ചൈന കപ്പൽ മടങ്ങിപ്പോയതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
അത്തരം ഗവേഷണ കപ്പലുകൾ ചൈനയിൽ നിന്ന് പതിവായി വരുന്നുണ്ട്, ഇന്ത്യൻ സമുദ്ര പ്രദേശത്തെക്കുറിച്ച് തന്ത്രപ്രധാനമായ വിവരങ്ങൾ നേടാനുള്ള ശ്രമമാണിതിനു പിന്നില്ലെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. സൈന്യം കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ടെന്നും സൈനിക വൃത്തങ്ങൾ പ്രസ്താവിച്ചു.
Comments