ന്യൂഡല്‍ഹി: രാജ്യത്ത് ഏഴ് കമ്പനികള്‍ക്ക് കൊറോണ പ്രതിരോധ വാക്സിന് പരീക്ഷണത്തിന് അനുമതി നല്കി കേന്ദ്രം. ഭാരത് ബയോടെക്ക് ഉള്‍പ്പെടെ ഏഴ് കമ്പനികള്‍ക്കാണ് വാക്സിന് പരീക്ഷണത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയത്.
അതേസമയം റഷ്യന്‍ നിര്‍മ്മിത കൊറോണ പ്രതിരോധ വാക്സിന് നവംബറോടെ ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് റഷ്യയിലെ നിക്ഷേപ സ്ഥാപനവുമായി കരാറിലെത്തിയെന്നാണ് സൂചന.
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ റെഡ്ഡീസ് ലാബ് വാക്സിന് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് റഷ്യന്‍ വെല്‍ത്ത് ഫണ്ടുമായി ധാരണയില്‍ എത്തിയിട്ടുണ്ട്. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുമായി ചേര്‍ന്നാണ് 10 കോടി വാക്സിന് നിര്‍മ്മിക്കുന്നത്.
Comments