പൂഞ്ച്: ജമ്മു കശ്മീരില്‍ വീണ്ടും പാക് പ്രകോപനം. കശ്മീരിലെ ബലാക്കോട്ട് മേഖലയിലാണ് പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പ്രകോപനം നടത്തിയത്. വൈകുന്നേരം നാലരയോടെയാണ് പാക് സൈന്യം നിയന്ത്രണ രേഖയ്ക്ക് സമീപത്തെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിവെയ്പ്പും ഷെല്ലാക്രമണവും നടത്തിയത്.
യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു പാകിസ്താന്റെ നടപടി. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഇന്ന് രാവിലെയും കശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന് ആക്രമണം നടത്തിയിരുന്നു. പാക് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ ഒരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്തു. പൂഞ്ച് ജില്ലയിലെ മെന്‍ഡാര്‍, ബലാക്കോട്ട് മേഖലയിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടന്നത്.
Comments