കണ്ണൂര്‍: പയ്യാമ്പലത്ത് ആനക്കൊമ്പുമായി രണ്ടു പേര് പിടിയില്‍. വാരം സ്വദേശി മഹറൂഫ്, മുണ്ടേരിയിലെ റിയാസ് എന്നിവരാണ് പിടിയിലായത്.
ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കാറില്‍ കടത്തുകയായിരുന്ന ആനക്കൊമ്പ് പിടിച്ചത്. പിടിച്ചെടുത്ത ആനക്കൊമ്പിന് വിദേശ വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വില വരുമെന്ന് അധികൃതര്‍ പറഞ്ഞു.
കണ്ണൂര്‍ ഫ്ലയിംഗ് സ്ക്വാഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറും സംഘവും നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പ് പിടിച്ചത്. മൂന്ന് ദിവസമായി ഇവര്‍ വനം വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു.
Comments