ഭഗവതിക്കൊപ്പം കൃഷ്ണനെയും പ്രതിഷ്ഠിച്ച തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture

ഭഗവതിക്കൊപ്പം കൃഷ്ണനെയും പ്രതിഷ്ഠിച്ച തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2020, 11:10 pm IST
FacebookTwitterWhatsAppTelegram

ഒരുപാട് പ്രത്യേകതകളും ആചാരങ്ങളും ഉള്ള നിരവധി ക്ഷേത്രങ്ങൾ ഉള്ള കേരളത്തിലെ പൈതൃകം തുളുമ്പുന്ന ജില്ലയാണ് തൃശൂർ. വടക്കുംനാഥനും , പാറമ്മേക്കാവും , ഗുരുവായൂരും എല്ലാം തന്നെ സ്ഥിതി ചെയ്യുന്നത് തൃശൂർ ജില്ലയിലാണ് . മറ്റു ക്ഷേത്രങ്ങളെ പോലെ തന്നെ പ്രസിദ്ധവും അതിപുരാതനവുമായ ക്ഷേത്രമാണ് തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം .

തൃശ്ശൂരിന്റെ നഗര പരിധിക്കുള്ളിൽ തന്നെ സ്ഥിതി ചെയ്യുന്ന ക്ഷേത്രം കൂടിയാണ് തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം . ശ്രീ വടക്കുംനാഥ ക്ഷേത്രത്തിനും , പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിനും ഉള്ളത് പോലെ തന്നെ തൃശൂർ പൂരത്തിൽ പ്രാധാന്യമുള്ള ക്ഷേത്രം കൂടിയാണ് തിരുവമ്പാടി .

ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ആകുന്നതിന് മുൻപ് ഇതൊരു ഭഗവതിക്കാവായിരുന്നു എന്നാണ് ചരിത്രരേഖകൾ പറയുന്നത് . പിന്നീട് ടിപ്പുവിനെ പടയോട്ട കാലത്താണ് ഇവിടെ കൃഷ്ണ വിഗ്രഹം പ്രതിഷ്ഠിച്ചത് . ഇതിന് പിന്നിൽ ഉള്ള ഐതിഹ്യം ഇപ്രകാരമാണ് . ഇപ്പോൾ തിരുവമ്പാടി ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന കൃഷ്ണ വിഗ്രഹം ആദ്യം ഇരുന്നത് വടക്കേ അങ്ങാടിയിൽ കണ്ടൻകാവിലായിരുന്നു . ടിപ്പുവിന്റെ പടയോട്ടക്കാലത്ത് പട്ടാളക്കാർ ഈ നാട്ടിലും എത്തിയപ്പോൾ എടക്കളത്തൂരിൽ നിന്ന് ശാന്തിക്കാരൻ ഈ വിഗ്രഹം എടുത്തു കൊണ്ടോടുകയായിരുന്നു . തുടർന്ന് ഈ വിഗ്രഹം ആദ്യം കാറ്റാനപ്പള്ളി മനയിൽ കുടിയിരുത്തുകയും പിന്നീട് ഇപ്പോഴത്തെ ക്ഷേത്രത്തിലേക്ക് മാറ്റി പ്രതിഷ്ഠിക്കുകയും ആയിരുന്നു .

ബാലഗോപാല സങ്കല്പത്തിൽ ഉള്ള മൂന്നടി പൊക്കമുള്ള പ്രതിഷ്ഠയാണ് ഇപ്പോൾ തിരുവമ്പാടിയിൽ ഉള്ളത് കൂട്ടത്തിൽ ഭദ്രകാളിയുടെ ബാലഭദ്ര സങ്കല്പ പ്രതിഷ്ഠയും ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്നു . പടിഞ്ഞാറ് ദർശനമായിട്ടാണ് രണ്ടു വിഗ്രഹങ്ങളും പ്രതിഷ്ഠിച്ചിട്ടുള്ളത് . ബാലഭദ്ര തിരുവമ്പാടിയമ്മ എന്നാണ് അറിയപ്പെടുന്നത് . ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി , ശാസ്താവ് , നാഗങ്ങൾ , ബ്രഹ്മരക്ഷസ്സ് , ഹനുമാൻ , സുബ്രഹ്മണ്യൻ , നവഗ്രഹങ്ങൾ , ഘണ്ടാകർണൻ , ഭൈരവൻ എന്നിവരും കുടികൊള്ളുന്നു .

ആഘോഷങ്ങൾക്കും ആചാരങ്ങൾക്കും ഒരുപാട് പ്രാധാന്യം കല്പിക്കുന്ന ക്ഷേത്രം കൂടിയാണിത് . ധനുമാസത്തിലെ വേലയും മേടത്തിലെ പൂരവും തിരുവമ്പാടിയമ്മയുടെ വിശേഷ ദിവസങ്ങൾ ആണ് . അഷ്ടമിരോഹിണിയും ധനുമാസത്തിലെ സ്വർഗ്ഗവാതിൽ ഏകാദശിയും തിരുവമ്പാടി കണ്ണന്റെ വിശേഷ ദിവസങ്ങൾ ആണ് . ക്ഷേത്രത്തിലെ ഉത്സവം കുംഭമാസത്തിൽ ആണ് കൊണ്ടാടുന്നത് .

 

 

Tags: Thiruvambadi Temple Thrissur
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies