സമയ നിര്‍ണയം; നിഴല്‍ നിരീക്ഷണത്തില്‍ നിന്നും ക്ലോക്കിന്റെ കണ്ടുപിടിത്തത്തിലേക്ക്
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

സമയ നിര്‍ണയം; നിഴല്‍ നിരീക്ഷണത്തില്‍ നിന്നും ക്ലോക്കിന്റെ കണ്ടുപിടിത്തത്തിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2020, 11:38 pm IST
FacebookTwitterWhatsAppTelegram

സമയമില്ല..സമയമില്ല എന്ന് നമ്മൾ എപ്പോഴും കേൾക്കാറുണ്ട്.
ഒരു ദിവസത്തിൽ 24 മണിക്കൂർ കുറച്ചു സമയം കൂട്ടി കൂടുതൽ ലഭിച്ചിരുന്നെങ്കിൽ എന്ന് വിചാരിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല.

നമുക്ക് ഏറെ വിലപ്പെട്ട സമയത്തെ സൂചിപ്പിക്കുന്ന വിവരത്തിനായി ആശ്രയിക്കുന്ന ഉപകരണമാണ് ക്ലോക്ക്. ക്ലോക്കുകളുടെ കണ്ടു പിടിത്തവും തുടർന്നുള്ള വിശേഷങ്ങളുമാണ് ജനം ടി.വി .കോം വേഴ്ഡ് ഓഫ് ഇൻവെൻഷൻസിന്റെ ഈ അദ്ധ്യായത്തിൽ നാം പരിചയപ്പെടാൻ പോകുന്നത്.

എന്ന് മുതലാണ് സമയം നിർണ്ണയിക്കാൻ ആരംഭിച്ചതെന്നോ ഇതിനായുള്ള ഉപകരണങ്ങൾ എന്ന് നിലവിൽ വന്നുവെന്നോ ഇന്നും വ്യക്തമല്ല. വാനനിരീക്ഷണവും ശാസ്ത്ര നിരീക്ഷണവും ആരംഭിച്ച കാലഘട്ടം മുതൽക്കുതന്നെ സമയ നിർണ്ണയത്തിനുള്ള സംവിധാനവും നിലവിൽ വന്നിരിക്കാം എന്നാണ് കരുതപ്പെടുന്നത്. യൂറോപ്പിൽ നിന്നും കണ്ടെടുത്ത പുരാവസ്തുക്കളിൽ നിന്നും 20,000 വർഷം മുൻപ്തന്നെ ദിവസങ്ങളും ചന്ദ്രന്റെ രാശിയും കണ്ടെത്തുന്നതിനായുള്ള ഉപകരണങ്ങൾ ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ട്.

പ്രാചീന കാലഘട്ടത്തിൽ തന്നെ സമയം അളക്കുന്നതിനുള്ള വ്യത്യസ്ത രീതികൾ ഉപയോഗിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. സൂര്യന്റെയും ചന്ദ്രന്റെയും വെളിച്ചത്തിൽ ഭൂമിയിൽ ഉണ്ടാകുന്ന നിഴൽ നോക്കിയാണ് ആദ്യാകാലങ്ങളിൽ എളുപ്പത്തിൽ സമയം കണക്കാക്കിയിരുന്നത്.

സമയ നിർണ്ണയത്തിനായി ഉപകരണമെന്ന ആശയം ആദ്യം ഉദിച്ചത് സുമേറിയക്കാരിലാണ് എന്നാണ് കരുതപ്പെടുന്നത്. ഇറാഖിലെ ടൈഗ്രീസ്- യുഫ്രട്ടീസ് നദിയുടെ തീരത്ത് താമസിച്ചിരുന്ന പുരാതന മനുഷ്യർ ഒരു വർഷത്തെ 30 ദിവസങ്ങളുള്ള 12 മാസങ്ങളായി വിഭജിച്ചിരുന്നു എന്നതിന് തെളിവുണ്ട്. ഇവയിൽ ഓരോ ദിവസത്തെയും 12 ഘട്ടങ്ങളാക്കിയും അവയെ 30 വിഭാഗങ്ങളാക്കിയും വിഭജിച്ചിരുന്നു. ഇന്നത്തെ രണ്ട് മണിക്കൂർ ഒരു ഘട്ടം എന്ന രീതിയിലാണ് ദിവസത്തെ തിരിച്ചത്.

കൃത്യമായി പറഞ്ഞാൽ ആറായിരം വർഷങ്ങൾക്ക് മുൻപാണ് മനുഷ്യൻ സമയത്തെ പ്രാധാന്യമുള്ള ഒന്നായി കണ്ടു തുടങ്ങിയത്. അക്കാലഘട്ടത്തിൽ അറബ് രാജ്യങ്ങളിലിയെയും അമേരിക്കയിലെയും ജനങ്ങൾ പ്രത്യേക തരം ക്ലോക്കുകളുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവത്രേ. ബസിഇ 3,500 ഓട് കൂടി നിഴലുകളുടെ സ്ഥാനം നോക്കി ദിവസത്തെ രണ്ടായി വിഭജിക്കുന്ന ഒബെലിസ്‌ക്സ് എന്ന സ്തംഭങ്ങൾ നിർമ്മിച്ചു. ഇവ സൺ ഡയൽ ക്ലോക്കുകൾ എന്നാണ് പിന്നീട് അറിയപ്പെട്ടിരുന്നത്. പിന്നീട് ബിസിഇ 1,500 ഓട് കൂടി എടുത്തു കൊണ്ടു പോകാവുന്ന സൺഡയൽ ക്ലോക്കുകൾ ഈജിപ്തുകാർ നിർമ്മിച്ചു

നിഴലിന്റെ സഹായത്തോടെയല്ലാതെ സമയം കണ്ടുപിടിക്കാൻ കഴിയുന്ന ക്ലോക്കുകൾ ബിസിഇ 1500 ഗ്രീക്കുകാരാണ് കണ്ടുപിടിച്ചത്. വെള്ളം ഉപയോഗിച്ച് സമയം കണക്കാക്കിയിരുന്ന ഇത്തരം ക്ലോക്കുകൾ വാട്ടർ ക്ലോക്കുകൾ എന്നാണ് അറിയപ്പെ
ട്ടത്. ബിസിഇ 325 മുതൽ ഈ രീതി ഉപയോഗിച്ചു പോന്നു. ചരിച്ചു വെച്ച കല്ലു പാത്രങ്ങളിലേക്ക് വെള്ളം ഇറ്റിറ്റു വീഴുന്നതിന്റെ അടിസ്ഥാനത്തിൽ സമയം നിർണ്ണയിച്ചിരുന്ന രീതിയായിരുന്നു ഇത്. പിന്നീട് വെള്ളത്തിന് പകരം ഇവയിൽ മണൽ ഉപയോഗിക്കാൻ ആരംഭിച്ചു.

എഡി 1510 ൽ ജർമ്മൻകാരനായ പീറ്റർ ഹെൻലിനാണ് സ്പ്രിംഗ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആദ്യത്തെ ക്ലോക്ക് കണ്ടുപിടിച്ചത്. ഇതാണ് ആധുനിക ക്ലോക്കുകളുടെ പരിണാമങ്ങളിലേക്ക് വഴിവെച്ചത് എന്നാണ് പറയപ്പെടുന്നത്. പിന്നീട് 1656 ൽ ഡച്ചുകാരനായ ക്രിസ്റ്റ്യൺ ഹ്യൂജെൻസാണ് കൂടുതൽ കൃത്യതയുള്ള ആദ്യത്തെ ക്ലോക്ക് നിർമ്മിച്ചത്. പെൻഡുലം ഉപയോഗിച്ചുള്ളതായിരുന്ന അദ്ദേഹം നിർമ്മിച്ച ക്ലോക്ക്. ഒരു മിനിറ്റായിരുന്നു അദ്ദേഹത്തിന്റെ ക്ലോക്കിലെ സമയ വ്യത്യാസം. ഹ്യൂജെൻസിന്റെ ക്ലോക്കിൽ നടത്തിയ നിരന്തര പരീക്ഷണങ്ങളുടെ ഫലമായി ഈ വ്യത്യാസം 10 സെക്കന്റായി കുറച്ചു. ആധുനിക ക്ലോക്കിന്റെ അടിസ്ഥാനം ഹ്യൂജെൻസിന്റെ പെന്റുലം ക്ലോക്കാണ്.

നിരന്തരമായി നടത്തിയ നവീകരണങ്ങൾക്ക് ശേഷമാണ് ക്ലോക്കുകൾക്ക് ഇന്ന് കാണുന്ന രൂപവും കൃത്യതയും കൈവന്നത്. ഇന്ന് പലതരത്തിലുള്ള ക്ലോക്കുകളും വിപണിയിൽ ലഭ്യമാണ്. മൊബൈൽ ഫോണുകളലും സ്മാർട് വാച്ചുകളിലും വരെ ക്ലോക്കിന്റെ സൗകര്യം ലഭിക്കുന്ന സാങ്കേതിക വിദ്യ വ്യാപകമായികഴിഞ്ഞു.

ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

ഹിന്ദി സംസാരിക്കുന്ന മൂന്നുപേർ വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തി തുറന്ന് അകത്തു കടന്നു: ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു

സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ അനുവദിക്കില്ല; കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി; അര്‍ജുന്‍ ആയങ്കിക്കെതിരെ കേസ്

“നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്”; വൈകാരിക അനുശോചനക്കുറിപ്പുമായി മമ്മൂട്ടി

‘രക്ഷാപ്രവര്‍ത്തനം’; പിണറായി വിജയന്റെ ഗണ്‍മാന്മാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

salim kumars

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

തിരുവനന്തപുരത്ത് 17 കാരനെ മർദ്ദിച്ചുകൊന്നു; ഒരാൾ പിടിയിൽ

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies