മന്ത്രവാദങ്ങളുടെ നാട്, മായോങ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

മന്ത്രവാദങ്ങളുടെ നാട്, മായോങ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2020, 05:47 pm IST
Facebook
Twitter
WhatsAppTelegram

മന്ത്രവാദങ്ങളുടെ നാട് എന്നറിയപ്പെടുന്ന പ്രദേശം അസമിലെ മായോങ് ആണ്. മന്ത്രവാദങ്ങളുടെ തലസ്ഥാനം എന്നറിയപ്പെടുന്ന ഈ പ്രദേശത്തിന് മഹാഭാരതകഥയുമായും ബന്ധമുണ്ട്. ഈ ഗ്രാമത്തിന് ഭീമന് ഹിഡിംബയിൽ ജനിച്ച ഘടോത്കജൻ തന്റെ മാന്ത്രിക ശക്തിയുപയോഗിച്ച് കൗരവരെ ആക്രമിച്ചു എന്ന് പറയുന്ന കഥയുമായാണ് ബന്ധമുള്ളത്.

മന്ത്രവാദങ്ങളുടെയും കൂടോത്രങ്ങളുടെയും ഈ നാടിനെ കുറിച്ച് പലർക്കും അറിയാൻ സാധ്യതയില്ല. ഇവിടത്തെ ജനങ്ങൾക്ക് മാത്രം അറിയാവുന്ന നിരവധി കഥകളും വിശ്വാസങ്ങളും ഉറങ്ങുന്ന ഈ മണ്ണിന്റെ കഥകളെ തേടി ഒരു യാത്ര പോകാം.

ഗുവാഹത്തിയിൽ നിന്നും 40 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. പോബിറ്റോര വന്യമൃഗ സംരക്ഷണ കേന്ദ്രത്തിന് സമീപമുള്ള ഈ പ്രദേശത്ത് മായോങ് സെൻട്രൽ  എന്ന പേരിൽ ഒരു മ്യൂസിയം കൂടിയുണ്ട്. പണ്ടുകാലങ്ങളിലെ മന്ത്രവാദങ്ങളുടെയും കൂടോത്രങ്ങളുടെയും അവശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്നത് ഇവിടെയാണ്.

നൂറ്റാണ്ടുകൾക്ക് മുന്നേ ആരംഭിച്ച ഈ മന്ത്രവാദങ്ങളുടെ തുടക്കം ആരിൽ നിന്നായിരുന്നു എന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല. തലമുറകളായി കൈമാറി വരുന്ന മാന്ത്രിക ശക്തികൾ രോഗങ്ങൾക്കും പ്രേതബാധകൾക്കും നിത്യജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾക്കും പരിഹാരം കാണുമെന്നാണ് വിശ്വാസം.

‘മായ’ എന്ന വാക്കിൽ നിന്നാണ് മായോങ് ഉണ്ടായതെന്നാണ് ചിലർ പറയുന്നത്. അതേ സമയം ഇവിടെ താമസിച്ചിരുന്ന മണിപ്പൂരി ഗോത്രവർഗ്ഗക്കാരായ മോയിറാങിൽ നിന്നാണ് മായോങ് എന്ന പേര് ലഭിച്ചതെന്നാണ് മറ്റുചിലർ അഭിപ്രായപ്പെടുന്നത്. ഈ പ്രദേശത്തെ ജനങ്ങൾ ആരാധിക്കുന്ന മാ-ഏർ-ഓങ്ങോ എന്ന ദേവിയുടെ പേരിൽ നിന്നാണ് ഈ പ്രദേശത്തിന് മായോങ് എന്ന പേര് ലഭിച്ചതെന്ന് പറയുന്ന മറ്റു ചില കൂട്ടരും ഇവിടെയുണ്ട്.

പണ്ടുകാലങ്ങളിൽ വിദൂര സ്ഥലങ്ങളിൽ നിന്നുപോലും മന്ത്രവിദ്യകൾ പഠിക്കാൻ ഇവിടെ ആളുകൾ എത്താറുണ്ടായിരുന്നു.

ഈ പ്രദേശത്തെ പ്രധാന ആഘോഷം ആണ് മായോങ്-പോബിറ്റോര. മന്ത്രവാദികളുടെയും വന്യജീവിസങ്കേതത്തിന്റെയും കീഴിലാണ് ഈ ആഘോഷം നടക്കാറുള്ളത്.

കേൾക്കുന്നവർക്ക് മന്ത്രവാദവും കൂടോത്രങ്ങളും പൊള്ളയായ കാര്യങ്ങൾ ആകുമ്പോൾ ഇവിടത്തുകാർക്ക് വിശ്വാസങ്ങൾക്കപ്പുറം യാഥാർഥ്യങ്ങളുടെ കഥകൾ പറയുവാനുണ്ട്. ഈ പ്രദേശത്തെ ജനങ്ങളുടെ വിശ്വാസമനുസരിച്ച് എല്ലാ മന്ത്രവിദ്യകളും പഠിച്ച ഒരാൾക്ക് മനുഷ്യനെ മൃഗം ആക്കുവാനും ഇലയെ മത്സ്യം ആക്കുവാനും സാധിക്കുമെന്നാണ്.

ബെസ്, ഓജ എന്നീ വിഭാഗത്തിൽ പെടുന്ന ആളുകൾ ആണ് ഇന്നും മന്ത്രവാദ വിദ്യകൾ തുടർന്നുപോരുന്നത്.

മന്ത്രവാദങ്ങൾക്കും കൂടോത്രങ്ങൾക്കും അപ്പുറം ഇവിടത്തുകാർ ആയുർവേദ വിദ്യകളിലും പ്രാഗത്ഭ്യം തെളിയിച്ചവർ ആണ്.

Tags: AssamIndian_placestraveler
Share
Tweet
SendShare

More News from this section

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

Latest News

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies