വാസ്തു ശാസ്ത്രവും ഫെങ് ഷൂയിയും
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

വാസ്തു ശാസ്ത്രവും ഫെങ് ഷൂയിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2020, 09:00 pm IST
FacebookTwitterWhatsAppTelegram

വാസ്തു ശാസ്ത്രവും ഫെങ് ഷൂയിയും ഏറ്റവുമധികം ആളുകൾക്കിടയിൽ ചർച്ച ചെയ്യപ്പെടുന്ന രണ്ടു വിഷയങ്ങൾ ആണ് . ഇവ രണ്ടും തമ്മിൽ ഉള്ള വ്യത്യാസം പലപ്പോഴും ആളുകൾക്കിടയിൽ ആശയകുഴപ്പം ഉണ്ടാകുന്നതിനാൽ ഇവയുടെ യഥാർത്ഥ ഗുണങ്ങൾ പലപ്പോഴും ലഭിക്കാതെ പോകുന്നു . വാസ്തു ശാസ്ത്രം ഫെങ്‌ഷൂയിയുമായി ചില തത്ത്വങ്ങൾ പങ്കു വെക്കുന്നുണ്ട് എങ്കിലും ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം വലുതാണ് . വാസ്തു ശാസ്ത്രം ഒരു വീട് പണിയുമ്പോൾ തൊട്ടു പാലിക്കേണ്ട ഒന്നാണ് എന്നാൽ ഫെങ് ഷൂയി എപ്പോൾ വേണമെങ്കിലും വീടിനുള്ളിൽ പരീക്ഷിക്കാവുന്ന ഒന്നാണ് .

വാസ്തു എന്നാൽ “വാസസ്ഥലം” എന്നും , ഫെങ് എന്നാൽ “വായു” എന്നും ഷൂയി എന്നാൽ “വെള്ളം” എന്നും അർത്ഥമാക്കുന്നു.ഇവ രണ്ടും തമ്മിൽ ഉള്ള സമാനതകൾ എന്തൊക്കെയാണെന്ന് നോക്കാം

ഫെങ്‌ഷൂയിയേക്കാൾ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഒന്നാണ് വാസ്തു ശാസ്ത്രം അതിനാൽ തന്നെ ഫെങ്‌ഷൂയിയുടെ തത്ത്വങ്ങൾ ഉത്ഭവിക്കുന്നത് വാസ്തു ശാസ്ത്രത്തിൽ നിന്നാണ് .വാസ്തു ശാസ്ത്രവും ഫെങ്‌ഷൂയി പരിശീലനങ്ങളും ശക്തമായ പ്രപഞ്ച ഊർജ്ജത്തെ അടിസ്ഥാനമാക്കിയുള്ളതും അത് പോലെ തന്നെ രണ്ടു രീതികളിലും കണക്ക് ഒരു സുപ്രധാന പങ്കു വഹിക്കുന്നു .

ഈ രണ്ടു രീതികളിലും വീടിനുള്ളിലെ ഊർജ്ജത്തെ മെച്ചപ്പെടുത്തുവാൻ വേണ്ടി ചില വസ്തുക്കളും ഉപകരണങ്ങളും വീടിനുള്ളിൽ സ്ഥാപിക്കുവാൻ ഉള്ള നിർദേശമാണ് നൽകാറുള്ളത് . ഉദാഹരണത്തിന് വീടിനുള്ളിൽ ബുദ്ധപ്രതിമ , ഗണപതി വിഗ്രഹം വെക്കുക തുടങ്ങിയ കാര്യങ്ങൾ .രണ്ട് രീതികളും വ്യക്തമായി വിലക്കുന്ന ഒന്നാണ് വീടിനു ചുറ്റുമുള്ള കോലാഹലം.

ചൈനീസ് സംസ്കാരത്തിൽ ചി എന്നും വാസ്തുശാസ്ത്രത്തിന് ഹിന്ദു സംസ്കാരത്തിൽ പ്രാണൻ (ജീവിതം) എന്നും വിളിക്കപ്പെടുന്ന ഊർജ്ജ പ്രവാഹത്തെ ചുറ്റിപ്പറ്റിയുമാണ് ഫെങ് ഷൂയിയുടെ തത്ത്വചിന്തകൾ സൃഷ്ടിച്ചിരിക്കുന്നത്. രണ്ടു രീതികളിലും വിശ്വസിക്കുന്നത് വീടിന്റെ നടുഭാഗമാണ് ഊർജ്ജത്തെ കേന്ദ്രീകരിക്കുന്ന സ്ഥലം എന്നാണ് . അതിനാൽ തന്നെ വീടിന്റെ നടുഭാഗം ഈ രണ്ടു രീതികളിലും പ്രധാനമാണ് .

വാസ്തു ശാസ്ത്രവും ഫെങ് ഷൂയിയും വസ്തുക്കൾ സ്ഥാപിക്കുന്നതിനും പണിയുന്നതിനും കോമ്പസ്സിലെ എട്ട് ദിശകൾ ആണ് ഉപയോഗിക്കുന്നത് . വീടിനുള്ളിലേക്ക് പോസിറ്റീവ് ഊർജം കൊണ്ട് വരുവാൻ രണ്ടു രീതികളിലും ഉപയോഗിക്കുന്നത് പഞ്ചഭൂതങ്ങളെയാണ് .

രണ്ടു ശാസ്ത്രങ്ങൾക്കും പരസ്പരം സമാനതകളേക്കാൾ വ്യത്യാസങ്ങൾ ആണുള്ളത് . അവ ഏതൊക്കെ എന്ന് നോക്കാം

വാസ്തുശാസ്ത്രം ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും ഫെങ് ഷൂയി കൂടുതലും ഭൂമിശാസ്ത്രപരമായ പരിഗണനകളെ അടിസ്ഥാനമാക്കിയുള്ളതാണ്.ഫെങ്‌ഷുയി ഒരു നല്ല ജീവിതരീതിയെ പ്രോത്സാഹിപ്പിക്കുകയും വീട്ടിൽ പോസിറ്റീവ് എനർജികളുടെ ഒഴുക്ക് വർദ്ധിപ്പിക്കുകയും ചെയ്യുമ്പോൾ സിദ്ധാന്തത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി അനുയോജ്യമായ ഒരു വീട് നിർമ്മിക്കുന്നതിനെക്കുറിച്ചാണ് വാസ്തു ശാസ്ത്രം കൂടുതൽ പറയുന്നത്.

വടക്ക് കാന്തിക ഊർജ്ജത്തിന്റെ ഉറവിടമായതിനാൽ വാസ്തു ശാസ്ത്രത്തിൽ വടക്ക് ദിശക്കാണ് പ്രാധാന്യം കൂടുതൽ . എന്നാൽ ഫെങ് ഷൂയിയിൽ തെക്ക് ദിശക്കാണ് പ്രാധാന്യം കൂടുതലായി കൽപ്പിക്കുന്നത് .നിറങ്ങളുടെ കാര്യം വരുമ്പോൾ, ചുവരുകൾ കടും നിറത്തിൽ ഉള്ളതായിരിക്കണം എന്നാണ് വാസ്തു ശാസ്ത്രം അനുശാസിക്കുന്നത് എന്നാൽ ഫെങ് ഷൂയി നേരെ വിപരീതമായി ഇളം നിറങ്ങൾക്ക് പ്രാധാന്യം കല്പിക്കുന്നു .

രണ്ടു രീതികളിലും പോസിറ്റീവ് എനർജി കൊണ്ട് വരുവാൻ വേണ്ടി വീടിനുള്ളിൽ വെക്കുവാൻ അനുശാസിക്കുന്ന വസ്തുക്കൾക്കും വ്യത്യാസമുണ്ട് . ഫെങ് ഷൂയി ബുദ്ധ പ്രതിമയും , മുളയും ഒക്കെ വെക്കാൻ പറയുമ്പോൾ വാസ്തു ശാസ്ത്രം അനുശാസിക്കുന്നത് ഗണപതി വിഗ്രഹം , തുളസി എന്നിവ വെക്കുവാൻ ആണ് .

രണ്ടും രീതികളും അനുസരിച്ച് മനസ്സിനെ ഭരിക്കുന്ന മേഖലയായി വടക്ക് കിഴക്ക് കണക്കാക്കപ്പെടുന്നു. ഇവിടെ വെള്ളം നിറച്ച വസ്തുക്കൾ സ്ഥാപിക്കാൻ വാസ്തു നിർദ്ദേശിക്കുമ്പോൾ, ഈ മൂലയെ ഭരിക്കുന്നത് ഭൂമിയുടെ മൂലകമാണെന്ന് ഫെങ് ഷൂയി പറയുന്നു. അതിനാൽ, ഫെങ് ഷൂയി പറയുന്നതനുസരിച്ച്, നിങ്ങൾക്ക് ഇവിടെ മൺപാത്രങ്ങൾ സ്ഥാപിക്കാം.

ഒരുപാടു പഠനങ്ങൾ നടക്കുന്ന മേഖലയാണ് വാസ്തു ശാസ്ത്രവും ഫെങ് ഷൂയിയും . അതിനാൽ തന്നെ ഓരോ ദിവസവും പുതിയ പുതിയ അറിവുകൾ ആണ് നമ്മളെ തേടിയെത്തുന്നത് . എന്നിരുന്നാലും നിങ്ങൾ പുതിയ ഒരു വീട് വെക്കുവാൻ ഉദ്ദേശിക്കുന്നു എങ്കിൽ തീർച്ചയായും വാസ്തു ശാസ്ത്രം അനുസരിച്ചു തന്നെയാവണം മുന്നോട്ട് പോകേണ്ടത് .

 

ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies