രുചിയൂറും കപ്പലണ്ടി മാഠായി എളുപ്പം വീട്ടില്‍ ഉണ്ടാക്കാം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

രുചിയൂറും കപ്പലണ്ടി മാഠായി എളുപ്പം വീട്ടില്‍ ഉണ്ടാക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2020, 10:16 am IST
FacebookTwitterWhatsAppTelegram

കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നാണ് മിഠായി. ചെറുപ്പത്തില്‍ മിഠായി കഴിക്കാന്‍ വാശി പിടിക്കാത്ത കുട്ടികള്‍ ഉണ്ടാവില്ല. ഒട്ടുമിക്ക മുതിര്‍ന്ന ആളുകളുടെയും പഴയ സ്‌കൂള്‍ കാലഘട്ടം ഓര്‍ക്കുമ്പോള്‍ അതിലൊരു കപ്പലണ്ടി മിഠായിയുടെ മധുരം കാണാതിരിക്കില്ല. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ആസ്വദിച്ചു കഴിക്കുന്ന ഒന്നാണ് കപ്പലണ്ടി മാഠായി. ഇത് എപ്പോള്‍ കിട്ടിയാലും നമ്മള്‍ കഴിക്കും. അതുകൊണ്ട് തന്നെ ഇനി കടയില്‍ നിന്നും വാങ്ങി ബുദ്ധിമുട്ടേണ്ട. കപ്പലണ്ടി മിഠായി വളരെ എളുപ്പം തന്നെ വീട്ടില്‍ ഉണ്ടാക്കിയെടുക്കാം. അതിനായി ആദ്യം കപ്പലണ്ടി (നിലക്കടല )നന്നായി തൊലികളഞ്ഞ് ഒരു ലൈറ്റ് ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തെടുക്കണം.

അതിനു ശേഷം അതൊരു പാത്രത്തിലേക്ക് മാറ്റിവയ്‌ക്കണം. കപ്പലണ്ടി അളന്ന് എടുക്കുത്ത അളവില്‍ തന്നെ ശര്‍ക്കരയും എടുക്കണം. അതിനു ശേഷം ഒരു ചുവടു കട്ടിയുള്ള പാത്രം അടുപ്പില്‍ വെച്ച് അതിലേക്ക് ഈ ശര്‍ക്കരയും രണ്ടു ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും കുറച്ച് വെള്ളവും ഒഴിച്ച് ശര്‍ക്കര നന്നായി ഉരുക്കിയെടുക്കണം. ശര്‍ക്കര ഉരുകി പാകമാകുന്നതിന് അനുസരിച്ചാണ് കടലമിട്ടായിയ്‌ക്ക്  നല്ല സ്വാദ് ലഭിക്കുന്നത്. കുറേ സമയം അടുപ്പത്തു വെച്ച് ശര്‍ക്കര നന്നായി കുറുക്കി പാകമാക്കി എടുക്കണം.

ഇത് പാകമായോ എന്നറിയുന്നതിന് വേണ്ടി ഒരു ഗ്ലാസില്‍ ഇത്തിരി വെള്ളം എടുത്ത് അതിലേക്ക് ശര്‍ക്കര ലായനി കുറച്ച് ഒഴിച്ചു കൊടുക്കുക. വെള്ളം  പെട്ടെന്ന് കട്ടിയായ ഉറച്ചു പോവുകയാണെങ്കില്‍ ശര്‍ക്കര പാനിയും കട്ടിയായി എന്നു കരുതാം. അതിലേക്ക് കപ്പലണ്ടി ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. കപ്പലണ്ടിയും ശര്‍ക്കരയും കൂടി നന്നായി യോജിക്കണം. കപ്പലണ്ടിയുടെ എല്ലാ ഭാഗത്തും ലായനി എത്തിയിരിക്കണം. അതിനു ശേഷം ഒരു കട്ടിയുള്ള ഒരു പലകയുടെ മുകളില്‍ അലൂമിനിയം ഫോയില്‍ നന്നായി വിരിച്ച് അതിനു മുകളിലേക്ക് ശര്‍ക്കരയും കപ്പലണ്ടിയും ചേര്‍ത്ത മിശ്രിതം ഒഴിച്ചു കൊടുക്കണം.

ശേഷം അത് ചപ്പാത്തി പരത്തുന്ന കോലുപയോഗിച്ച് നന്നായി പരത്തിയെടുക്കണം. ആകൃതി ശരിയാക്കി കൊടുക്കണം. അതിനു മുകളില്‍ കത്തി ഉപയോഗിച്ച് വരയണം. മുറിച്ചെടുക്കാന്‍ എളുപ്പത്തിനാണ് ഇങ്ങനെ ചെയ്യുന്നത്. കുറച്ചു സമയം ഇത് തണുക്കാനായി മാറ്റിവയ്‌ക്കണം. കുറച്ചു കഴിഞ്ഞ് എടുത്തു നോക്കിയാല്‍ വളരെ രുചികരമായ കപ്പലണ്ടി മാഠായി തയ്യാറായിട്ടുണ്ടാവും. എളുപ്പം ഉണ്ടാക്കാവുന്ന ഒന്നാണിത്.

Tags: home made
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies