ഐ.പി.എൽ മാമാങ്കത്തിന്റെ ആവേശത്തിൽ ക്രിക്കറ്റ് ലോകം
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

ഐ.പി.എൽ മാമാങ്കത്തിന്റെ ആവേശത്തിൽ ക്രിക്കറ്റ് ലോകം

ഗ്യാലറി വ്യൂ-രാജേഷ് ചന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2020, 03:40 pm IST
FacebookTwitterWhatsAppTelegram

ഐ.പി.എൽ മാമാങ്കത്തിന്റെ ആവേശത്തിൽ ക്രിക്കറ്റ് ലോകം-

ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർകിംഗ്‌സും

ഐ.പി.എൽ മാമാങ്കം ആരംഭിച്ചതോടെ ഇന്ത്യൻ ക്രിക്കറ്റ് ലോകം ഉണർന്നു കഴിഞ്ഞു.  എട്ടു ടീമുകൾ തന്നെ മാറ്റുരയ്‌ക്കുന്ന ടൂർമെന്റില് അബുദാബിയിൽ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർകിംഗ്‌സുമാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടിയത്. കഴിഞ്ഞ വർഷത്തെ ഫൈനലിലേറ്റ പരാജയത്തിന് കണക്കു തീർത്ത് ധോണിയുടെ ചെന്നൈ സൂപ്പർകിംഗ്‌സ് മുംബൈ ഇന്ത്യൻസിനെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ചു.

ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റിനു 162 റണ്‍സാണ് നേടിയത്. 19.2 ഓവറില്‍ അഞ്ചു വിക്കറ്റിന് ചെന്നൈ ലക്ഷ്യത്തിലെത്തി.  അമ്പായിട്ടു റായിഡുവിന്റെയും ഡൂപ്ലസിയുടേയും സെഞ്ച്വറി കൂട്ടുകെട്ടാണ് ചെന്നൈയ്‌ക്ക് കരുത്തായത്. റായിഡു 71 റൺസും ഡൂപ്ലസി 58 റൺസുമാണ് നേടിയത്. ആദ്യം ബാറ്റിംഗിന് അയയ്‌ക്കപ്പെട്ട മുംബൈയ്‌ക്കായി സൗരഭ് തിവാരിയുടെ 42 റൺസാണ്  ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. ചെന്നൈയ്‌ക്ക് വേണ്ടി ദക്ഷിണാഫ്രിക്കൻ പേസർ ലുംഗി എൻഗിഡി മൂന്നു വിക്കറ്റുകൾ വീഴ്‌ത്തി.

സൂപ്പർ ഓവർ പോരാട്ടം കണ്ട രണ്ടാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് കിംഗ്‌സ് ഇലവൻ പഞ്ചാബിനെ കീഴടക്കി  ആവേശ ജയം നേടി. സൂപ്പർ ഓവറില് വെറും രണ്ട് റൺസ് മാത്രമാണ് പഞ്ഡാബ് നേടിയത്. മറുപടിയായി നാലു പന്തുകളവശേഷിക്കേ ഡൽഹി ജയിച്ചു. ഇരുടീമുകളും 157 റൺസെടുത്ത തോടെയാണ് സൂപ്പർ ഓവറിലേയ്‌ക്ക കളി മാറിയത്. റബാദ എറിഞ്ഞ ഓവറിലാണ് ഡൽഹി ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ്‌ചെയ്ത ഡൽഹി 8ന് 157 എടുത്തു. തുടക്കത്തിൽ ബാറ്റിംഗ് തകർച്ച നേരിട്ട പഞ്ചാബിനെ മായങ്ക് അഗർവാളാണ് 89 റൺസ് നേടി ഡൽഹിക്കൊപ്പമെത്തിച്ചത്.

റോയല്‍ചലഞ്ചേഴ്‌സ് ബംഗളൂരുവിന് ആദ്യ ജയം നേടാനായി.  സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 10 റണ്‍സിനാണ് കോഹ് ലിയും കൂട്ടരും തോല്‍പ്പിച്ചത്. യുസ് വേന്ദ്ര ചഹലിന്റെ  മികച്ച ബൗളിംഗാണ് ഹൈദരാബാദിനെ വീഴ്‌ത്തിയത്. ഹൈദരാബാദിന് വേണ്ടി ബെയര്‍സ്‌റ്റോ 61 ഉം മനീഷ് പാണ്ഡെ 34 റണ്‍സുമെടുത്തു. ഇരുവരേയും വീഴ്‌ത്തിയ ചഹല്‍ 18 റണ്‍സിന് ആകെ 3 വിക്കറ്റുകളാണ് നേടിയത്. മധ്യനിരയിലെ വിജയ് ശങ്കറിനേയും ചഹലാണ് മടക്കിയത്. ഹൈദരാബാദിന്റെ മധ്യനിരയും വാലറ്റവും ദയനീയമായി പരാജയപ്പെട്ടതാണ് തോല്‍വിക്ക് കാരണം. 8 പേര്‍ക്ക് രണ്ടക്കം പോലും കടക്കാനായില്ല. ആദ്യം ബാറ്റിംഗിനയയ്‌ക്കപ്പെട്ട ബാംഗ്ലൂര്‍  മലയാളി താരം ദേവ് ദത്തിന്റെയും  ഡിവിലിയേഴ്‌സിന്റേയും മികവിലാണ് 5ന് 163 റണ്‍സ് നേടിയത്. ദേവ് ദത്ത് പടിക്കല്‍ 42 പന്തില്‍ 56 റണ്‍സും ഡിവിലിയേഴ്‌സ് 30 പന്തില്‍ 51 റണ്‍സും നേടി.

ടോസ്സ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബാംഗ്ലൂരിനെ ബാറ്റിംഗിനയ യ്‌ക്കുകയായിരുന്നു. ദേവ്ദത്തിനൊപ്പം ഓപ്പണ്‍ ചെയ്ത ആരോണ്‍ ഫിഞ്ച് 29 റണ്‍സിനും വിരാട് കോഹ്‌ലി 14നും പുറത്തായി. സണ്‍റൈസേഴ്‌സിനായി നടരാജ്,വിജയ് ശങ്കര്‍, അഭിഷേക് ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്‌ത്തി.

ഇത്തവണ ടൂര്‍ണമെന്റിലെ ആദ്യ മത്സരങ്ങള്‍ മലയാളി താരങ്ങളുടെ ബാറ്റിംഗ് വെടിക്കെട്ടിലാണ് ശ്രദ്ധേയമായത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി ദേവ്ദത്ത് പടിക്കല്‍ തുടങ്ങിവെച്ചത് രാജസ്ഥാന് വേണ്ടി സഞ്ജു ഏറ്റുപിടിക്കുന്ന കാഴ്ചയാണ് കാണാനായത്.  ആര്‍സിബിക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ ദേവ്ദത്ത് പടിക്കല്‍ തുടക്കക്കാരന്റെ പരിഭ്രമമോ ഭയമോ ഇല്ലാതെയാണ് ബാറ്റ് വീശിയത്. 42 പന്തുകള്‍ നേരിട്ട ദേവ്ദത്ത് 8 ബൗണ്ടറികളുടെ അകമ്പടിയോടെ 56 റണ്‍സാണ് സ്വന്തമാക്കിയത്. മത്സരത്തില്‍ ആര്‍സിബിയുടെ വിജയത്തില്‍ നിര്‍ണായകമായതും ദേവ്ദത്തിന്റെ തുടക്കമായിരുന്നു. മത്സര ശേഷം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഉള്‍പ്പെടെയുള്ളവര്‍ ദേവ്ദത്തിന് ആശംസകളുമായി രംഗത്തെത്തിയിരുന്നു.

എന്നാല്‍, ദേവ്ദത്തിനെക്കാള്‍ പരിചയ സമ്പന്നനായ സഞ്ജുവിന്റെ പ്രകടനത്തിലും തുടക്കം ഗംഭീരമായി. കരുത്തരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ആക്രമിച്ചു കളിച്ച സഞ്ജു ഷാര്‍ജയിലെ സ്‌റ്റേഡിയത്തില്‍ ബാറ്റിംഗ് വെടിക്കെട്ടിനാണ് തിരികൊളുത്തിയത്. 32 പന്തുകള്‍ നേരിട്ട സഞ്ജു 9 സിക്‌സറുകളും ഒരു ബൗണ്ടറിയും സഹിതം 74 റണ്‍സാണ് അടിച്ചെടുത്തത്. ടി20 ലോകകപ്പ് വരാനിരിക്കെ സെലക്ടര്‍മാരുടെ ശ്രദ്ധ ഒരിക്കല്‍ കൂടി തന്നിലേക്ക് ആകര്‍ഷിക്കാനും സഞ്ജു സാംസണ് സാധിച്ചു.

ഫുട്ബോളിലെ ലീഗുകളെല്ലാം ആരംഭിച്ചു– ലീഗുകളുടെ പുതിയ സീസണിലൂടെ  ഫുട്ബോളാവേശം തിരികെ വന്നിരിക്കുകയാണ്.   ഇംഗ്ലീഷ്  പ്രീമിയർ ലീഗ്,  ഇറ്റാലിയൻ ലീഗ് ,
ജർമ്മൻ ലീഗ്,  ഫ്രഞ്ച് ലീഗ് എന്നിവ ആരംഭിച്ചു കഴിഞ്ഞു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പുതിയ സീസണിലെ ആദ്യമത്സരത്തിൽ തോറ്റ ടോട്ടനം സതാംപ്ടണിനെതിരെ 5-2 ന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. സോൻ ഹ്യൂൻ മിൻ നേടിയ നാലു ഗോളുകളുടെ തിളക്കത്തിലായിരുന്നു ജയം. നായകൻ ഹാരീ കെയനിനിന്ർറെ വകയായിരുന്നു അഞ്ചാമത്തെ ഗോള്.

ചെൽസി-ലിവർപൂൾ  മത്സരത്തില് നിലവിലെ ചാന്പ്യന്മാരായ ലിവർപൂള് എതിരില്ലാത്ത രണ്ടു ഗോളിന് ചെൽസിയെ തോൽപ്പിച്ചപ്പോൾ    ലെസ്റ്റർ സിറ്റി 4-2ന് ബേൺലെയും മറികടന്നു. മാഞ്ചസ്റ്റർ യൂണൈറ്റഡിന് തോൽവി പിണഞ്ഞതാണ് പ്രീമിയർ ലീഗിൽ കഴിഞ്ഞ വാരത്തിൽ കണ്ടത്. ക്രിസ്റ്റൽ പാലസിനോട് 3-1നാണ് യൂണൈറ്റഡ്  തോറ്റത്. ആഴ്‌സണൽ 2-1ന് വെസ്റ്റ് ഹാമിനെയും പരാജയപ്പെടുത്തി.

ഇറ്റാലിയൻ ലീഗ് – സിരി ഏ യിൽ നിലവിലെ ചാന്പ്യന്മാരായ യുവന്ർറസ്  എതിരില്ലാത്ത മൂന്ന് ഗോളുകള്ക്ക് സാംപദോറിയയെ തകർത്തു. കുലുസേവ്സികി, ബനൂച്ചി, ക്രിസ്റ്റ്യാനോ റൊണാള്ഡോ എന്നിവരാണ് ഗോളടിച്ചത്.  ഫിയോറന്റീന എതിരില്ലാത്ത ഏക ഗോളിന് ടോറിനോയേയാണ് തോൽപ്പിച്ചപ്പോള്   വെറോണ-റോമ മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. നാപ്പോളി  പാർമക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളുകളുടെ ജയം നേടിയപ്പോള്  ജെനോവ ഒന്നിനെതിരെ നാലുഗോളുകള്ക്ക് ക്രോട്ടോണയെ തകർത്തു. സാസു വോളോ-കാഗ്ലിയാരി മത്സരം സമനിലയിൽ കലാശിച്ചു.

ജർമ്മൻ ലീഗായ ബുന്ദേസ്ലീഗയിൽ കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിച്ച് ആദ്യ മത്സരത്തിൽ ഗംഭീര ജയം നേടി. എതിരില്ലാത്ത എട്ടു ഗോളിന് ഷാൽക്കയെയാണ് ബയേൺ തകർത്തവിട്ടത്.

ഗ്നാബ്രിയുടെ ഹാട്രിക്കാണ് ഗോൾ മഴയായത്. സൂപ്പർതാരങ്ങളായ ലെവൻഡോവ്‌സ്‌കിയും, മുള്ളറും ഗോളുകൾ നേടി. ഒപ്പം സൈനെ, മുസിയാല, ഗൊരെസ്‌ക എന്നിവരും ഗോളടിയിൽ പങ്കാളികളായി.  ബുന്ദേസ്ലീഗയിൽ എട്ടു ടീമുകൾ പരസ്പരം ഏറ്റുമുട്ടിക്കഴിഞ്ഞു. ഡോട്ട്മുണ്ട് എതിരില്ലാത്ത മൂന്നുഗോളുകൾക്കാണ് മോൺചെൻഗ്ലാബാച്ചിനെ തോൽപ്പിച്ചത്. എൻ്ത്രാച്ച് ഫ്രാങ്ക്ഫർട്ട് അർമാനിയയുമായി 1-1ന്റെ സമനിലയിലും പിരിഞ്ഞു. ഹെർത്ത 4-1ന് വെർഡറെ തകർത്തുവിട്ടു.

ഫ്രഞ്ച് ലീഗിൽ പ്രമുഖ ടീമുകൾ മൂന്നിലേറെ മത്സരങ്ങൾ കളിച്ചു കഴിഞ്ഞു. നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജി കളിച്ച മൂന്നിൽ രണ്ടിലും തോറ്റതിന്റെ നാണക്കേടിലാണ്. നെയ്മറടക്കം മാറിനിൽക്കേണ്ടി വന്ന മത്സരത്തിൽ മെറ്റെസിനെതിരെയാണ് ഏക ഗോളിന്റെ ആദ്യ ജയം നേടിയത്. അബ്ദോയൂ ഡിയാലോ ചുവപ്പുകാർഡ് കണ്ട മത്സരത്തിൽ ജൂലിയൻ ഗ്രാക്‌സലറാണ് പി.എസ്.ഐജിയ്‌ക്ക് സീസണിലെ ആദ്യ ആശ്വാസ ജയത്തിന് കാരണക്കാരനായത്.

മെസ്സിക്ക് പകരം സുവാരസ് ബാഴ്സ വിടുന്നു-
 
മെസ്സി ബാഴ്‌സലോണയിൽ നിന്നും പോകുന്നില്ലെന്ന് തീരുമാനിച്ചെങ്കിലും ആരാധകരെ നിരാശരാക്കി സുവാരസ് ബാഴ്‌സ വിടുകയാണ്. ഇറ്റാലിയൻ ലീഗിലെ വമ്പന്മാരായ യുവന്റസിലേക്കാണ് സുവാരസ് ചെക്കേറുന്നത്. മെസ്സിക്കൊപ്പം കളം വാണ സുവാര്‌സ് ഇനി ക്ലിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക് കരുത്താകും. ഇറ്റലി പൗരത്വം നേടിക്കൊണ്ടാണ് ഉറുഗ്വേ പൗരനായ സുവാരസ് ലീഗിലേയ്‌ക്കുള്ള നിയമപരമായ കടമ്പ കടന്നത്.

ക്ലബ്ബുകളിലെ ട്രാൻസ്ഫർ കാര്യത്തിൽ ചെൽസിയാണ് മുന്നിൽ നിൽക്കുന്നത്. സൗജന്യ ട്രാൻസ്ഫറായി തിയാഗോ അൽക്കന്റാര, മലങ്ങ് സർ എന്നിവർ നീലപ്പടയിലെത്തിക്കഴിഞ്ഞു. ഹക്കിം സിയെച്ച്, തിമോ വെർണർ, പെൻ ചിൽവെൽ, കായ് ഹവേർഡ്‌സ് എന്നിവരും റോമൻ അബ്രമോവിച്ചിന്റെ കീഴിൽ  ഈ സീസണിൽ കളിക്കുക.

പോൾവാൾട്ടിൽ റെക്കോഡ്  –

ലോക അത്‌ലറ്റിക്‌സിൽ ഏറെ കാലത്തിന് ശേഷം ഒരു റെക്കോഡ് തകർക്കൽ നടന്നു. പോൾവാൾട്ടിലാണ് റെക്കോഡ് തകർക്കപ്പെട്ടത്. പോൾവാൾട്ടിലെ ഇതിഹാസ താരം സെർജീ ബുബ്ക്കയുടെ ഇൻഡോർ മത്സരങ്ങളിലെ ഉയരമായ 6.14 മീറ്ററാണ് സ്വീഡന്റെ ഡ്യൂപ്ലാന്റിസ്  തകർത്തത്. 6.15 മീറ്റർ ആണ് പുതിയ നേട്ടം.

റോമിലെ ഡയമണ്ട് ലീഗിലാണ് നേട്ടം പിറന്നത്. 1994ൽ ബുബ്ക സ്ഥാപിച്ച റെക്കോഡാണ് ഡ്യൂപ്ലാന്റിസ് മറികടന്നത്. പോൾവാൾട്ടിലെ ലോകറെക്കോഡ് നേട്ടം 6.17ചാടി റെക്കോഡിട്ട താരമാണ് ഡ്യൂപ്ലാന്റിസ്.

ടെന്നീസിൽ ജോക്കോവിച്ചിന്റെ   തിരിച്ചുവരവ്

ഇറ്റാലിയന്‍ ഓപ്പണ്‍ പുരുഷ കിരീടം ജോക്കോവിച്ചിന്. ഫൈനലില്‍ ഡീഗോ ഷ്വാറ്റ്‌സ്മാനെ 7-5, 6-3നാണ് സെര്‍ബിയന്‍ താരം തോല്‍പ്പിച്ചത്. സെമിഫൈനലില്‍ കാസ്പര്‍ റൂഡിനെ തോല്‍പ്പിച്ചാണ് ജോക്കോവിച്ച് ഫൈനലിലെത്തിയത്. സ്‌പെയിനിന്റെ റഫേല്‍ നദാലിനെ അട്ടിമറിച്ചാണ് ഷ്വാറ്റ്‌സ്മാന്‍ കലാശപ്പോരാട്ടത്തിന് ലോക ഒന്നാം മ്പര്‍ ജോക്കോവിച്ചിനെതിരെ ഇറങ്ങിയത്.

ആദ്യ സെറ്റ് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയ ഷ്വാറ്റ്‌സ്മാന്റെ സെര്‍വ് ഭേദിച്ചാണ് ജോക്കോവിച്ച് ആദ്യ സെറ്റ് ട്രൈബ്രേക്കറില്‍ 7-5ന് സ്വന്തമാക്കിയത്. തുടര്‍ന്ന രണ്ടാം സെറ്റില്‍ തന്റെ മുഴുവന്‍ കരുത്തും പുറത്തെടുത്ത ജോക്കോവിച്ച് 6-3ന് സെറ്റും മാച്ചും കിരീടവും സ്വന്തമാക്കി. യു.എസ്.ഓപ്പണില്‍ നിന്നും അയോഗ്യനാക്കപ്പെട്ട ജോക്കോവിച്ചിന് ഫ്രഞ്ച് ഓപ്പണിന് മുമ്പുള്ള കിരീട നേട്ടം വലിയ ആത്മവിശ്വസമാണ് നല്‍കിയിരിക്കുന്നത്.   കളിക്കളത്തിലെ പെരുമാറ്റദൂഷ്യത്തി ന്റെ പേരിൽ യു.എസ്.ഓപ്പണിൽ നിന്നും താരത്തെ അയോഗ്യനാക്കിയിരുന്നു.

ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസ് കിരീടം സിമോണ ഹാലെപ്പിന് .

കരോലിന പ്ലിസ്‌കോവയ്‌ക്കെതിരെ ആദ്യസെറ്റ് നേടിനില്‍ക്കേ വാക്കോവര്‍ ലഭിച്ചാണ് ഹാലെപ് കിരീടത്തിന് അവകാശിയായത്. നിലവിലെ ചാമ്പ്യനാണ് പരിക്കേറ്റ് പിന്മാറിയ പ്ലിസ്‌കോവ. ഇടതു കാലിന്റെ തുടയില്‍ ബാന്‍ഡേജ് കെട്ടിയാണ് കരോലിന പ്ലിസ്‌കോവ കളിക്കാനിറങ്ങിയത്. ആദ്യ സെറ്റ് കൈവിട്ട ശേഷം രണ്ടാം സെറ്റില്‍ 2-1ന് പുറകില്‍ നില്‍ക്കുമ്പോഴാണ് പ്ലിസ്‌കോവ പിന്മാറിയത്.

ലോക രണ്ടാം നമ്പറായ ഹാലെപ് മൂന്നാം തവണയാണ് റോമിലെ പ്രസിദ്ധമായ ഡബ്ലിയു.ടി.എ ഫൈനലില്‍ കളിക്കുന്നത്. 2017ലും 2018ലും ഇവിടെ ഹാലെപ് റണ്ണറപ്പായിരുന്നു. നിലവിലെ വിംബിള്‍ഡണ്‍ ചാമ്പ്യനായ ഹാലെപ് ഫ്രഞ്ച് ഓപ്പണ്‍ കിരീട പ്രതീക്ഷയിലുമാണ്. 2018ല്‍ ഫ്രഞ്ച് ഓപ്പണ്‍ ജേതാവുമാണ് റൊമേനിയയുടെ സിമോണ ഹാലെപ്.

Tags: gallery view
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

salim kumars

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

തിരുവനന്തപുരത്ത് 17 കാരനെ മർദ്ദിച്ചുകൊന്നു; ഒരാൾ പിടിയിൽ

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

ലോട്ടറി വിൽപ്പനക്കാരനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച്, കവർച്ച ചെയ്ത പ്രതി മുഹമ്മദ് അജ്മൽ അറസ്റ്റിൽ

മാതാവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

സ്‌കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച ഇരുപതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ; പനിയും ചര്‍ദ്ദിയും വയറിളക്കവും ബാധിച്ച വിദ്യാര്‍ത്ഥികളെ ആശുപതിയിൽ പ്രവേശിപ്പിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം; നാളത്തെ റെഡ് അലർട്ടുകൾ പിൻവലിച്ചു, മത്സ്യബന്ധനത്തിന് വിലക്ക് തുടരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies