സ്ത്രീകളുടെ ശബരിമലയായ മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

സ്ത്രീകളുടെ ശബരിമലയായ മണ്ടയ്‌ക്കാട് ഭഗവതി ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2020, 09:47 am IST
FacebookTwitterWhatsAppTelegram

തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയില്‍ കടലിന്റെ പടിഞ്ഞാറന്‍ തീരത്തോട് അടുത്തു സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് മണ്ടയ്‌ക്കാട് ഭഗവതി ക്ഷേത്രം. സാധാരണ ക്ഷേത്രങ്ങളിലെ പോലെ വിഗ്രഹങ്ങളോ പ്രതിഷ്ഠയോ ഒന്നും തന്നെ ഇവിടെയില്ല. പതിനഞ്ച് അടിയോളം ഉയരമുളള ചിതല്‍പുറ്റിനെയാണ് ഇവിടെ ആരാധിക്കുന്നത്. കാടിനുള്ളില്‍ സ്വയംഭൂവായി ദേവി അവതരിക്കുകയായിരുന്നു എന്നാണ് ഇവിടുത്തെ വിശ്വാസം.  ദേവീ ഉപാസകനായ ഒരു സന്യാസി ഒരിക്കല്‍ മണ്ടയ്‌ക്കാട്ടെത്തി. ശിഷ്യന് ഉപദേശിച്ചു കൊടുക്കാനായി ചക്രരാജമെന്ന ശ്രീചക്രം ചാണകം മെഴുകിയ തറയില്‍ വരച്ചിട്ടു. അതിനു ശേഷം ദേവീ പ്രീതിക്കായി പ്രാര്‍ത്ഥിച്ചു.

പ്രാര്‍ത്ഥന കേട്ട് പ്രത്യക്ഷപ്പെട്ട ശക്തി ആ സ്ഥലം തനിക്കിഷ്ടമായെന്നും അവിടെ തന്നെ വച്ച് പൂജിക്കണമെന്നും ആജ്ഞാപിച്ചു. അങ്ങനെ ശ്രീചക്രത്തെ മണ്ണിനടിയിലാക്കി ദേവിയെ പൂജിച്ച് കാലം കഴിച്ച സന്യാസി അവിടെ തന്നെ സമാധിയായി. ക്രമേണ അഞ്ച് മുഖങ്ങളുള്ള ഒരു മണ്‍പുറ്റ് അവിടെ ഉയര്‍ന്നു വന്നുവെന്നും കാലങ്ങള്‍ക്കു ശേഷം കച്ചവടക്കാരായ രണ്ടു പേര്‍ യാത്ര ചെയ്യുന്നതിനിടയില്‍ വനപ്രദേശമായ മണ്ടയ്‌ക്കാടിന് സമീപമെത്തി. അവിടെ അടുത്തു കണ്ട കുടിലില്‍ വിശപ്പ് സഹിക്കാനാകാതെ എത്തിയ രണ്ടു പേരും വയസ്സായ അമ്മയെ കണ്ടു. കടലില്‍ പോയി ദേഹശുദ്ധി വരുത്തി വരാന്‍ അമ്മ അവരോട് ആവശ്യപ്പെട്ടു.

അവര്‍ തിരികെ എത്തുമ്പോഴേക്കും ആ അമ്മ ചോറും കറിയും തയ്യാറാക്കി വച്ചു. അങ്ങനെ ആഹാരം കഴിച്ച് വിശ്രമിച്ച അവര്‍ അടുത്ത ദിവസം ഉണര്‍ന്നപ്പോള്‍ കണ്ടത് പഞ്ചമുഖമുള്ള പുറ്റിന് അരികില്‍ കിടക്കുന്നതാണ്. തുടര്‍ന്ന് അവര്‍ തങ്ങളുടെ പണത്തിന്റെ ഒരു ഭാഗം കിഴിക്കെട്ടി അവിടെ സമര്‍പ്പിച്ചിട്ട് യാത്ര തിരിച്ചു എന്നും പറയപ്പെടുന്നു. മണ്ടയ്‌ക്കാട് ഭഗവതി ക്ഷേത്രം എങ്ങനെ വന്നു എന്നതിനു പിന്നില്‍ ഒരുപാട് ഐതീഹ്യങ്ങള്‍ പറയപ്പെടുന്നുണ്ട്. പരശുരാമന്‍ പ്രതിഷ്ഠിച്ചതാണെന്നും പറയപ്പെടുന്നുണ്ട്.

കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ഒരുപാട് വിശ്വാസികള്‍ മണ്ടയ്‌ക്കാട് ഭഗവതി ക്ഷേത്രത്തിലേയ്‌ക്ക് വരാറുണ്ട്.  നാല്‍പത്തിയൊന്ന് ദിവസം വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായി ശബരിമലയില്‍ പോകുന്നതു പേലെ പ്രാര്‍ത്ഥിക്കാന്‍ എത്തുന്നതിനാലാണ് മണ്ടയ്‌ക്കാട് ഭഗവതി ക്ഷേത്രം സ്ത്രീകളുടെ ശബരിമല എന്ന് അറിയപ്പെടുന്നത്.മണ്ടയ്‌ക്കാട്ട് ദേവിയെ ദര്‍ശിക്കുവാന്‍ എത്തുന്നവര്‍ ആദ്യം കടലില്‍ ചെന്ന് കാല്‍ നനച്ച് ശുദ്ധമാക്കിയിട്ടു വേണം ക്ഷേത്ര പ്രവേശനം എന്നാണ് വിശ്വാസം. മാര്‍ച്ച് മാസത്തിലെ കൊട മഹോത്സവം ആണ് മണ്ടയ്‌ക്കാട് ഭഗവതി ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ആഘോഷം.

Tags: tamil nadukanyakumari
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies