ചരിത്രമുറങ്ങുന്ന അജന്ത ഗുഹകൾ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

ചരിത്രമുറങ്ങുന്ന അജന്ത ഗുഹകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2020, 01:12 pm IST
Facebook
Twitter
WhatsAppTelegram

ചരിത്രം പഠിക്കുന്നവരും ഭാരതത്തെ അറിഞ്ഞവരും ഒരിക്കലും മറക്കാൻ സാധ്യതയില്ലാത്ത പേരാണ് അജന്ത ഗുഹകൾ. രണ്ടായിരം വർഷത്തിലധികം പഴക്കമുള്ള ഈ ഗുഹകളിലെ ചുമർചിത്രങ്ങളെ തേടി ഒരു യാത്ര പോകാം.                                                                                                                                                                                                                                                                                       

മഹാരാഷ്‌ട്രയുമായി അതിർത്തി പങ്കിടുന്ന താപ്തി നദിയുടെ കൈവഴിയായ വാഗൂർ നദിയുടെ തീരത്താണ് അജന്ത ഗുഹകൾ സ്ഥിതിചെയ്യുന്നത്. മുഗൾ രാജഭരണകാലത്ത് നടന്ന സൈനിക പര്യടനത്തിനിടയിലാണ് ഈ ഗുഹകൾ കണ്ടെത്തുന്നത്.                                                                                                                                                                                                                                                               

മനോഹരമായ കവാടം കടന്ന് ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ മഹായാന, ഹീനയാന എന്നീ കാലഘട്ടത്തിൽ നിർമ്മാണം പൂർത്തിയായ ഗുഹകളും ഗുഹചുമരുകളിലെ ചിത്രങ്ങളും ആണ് നിങ്ങളെ സ്വാഗതം ചെയ്യുക.                                                                                                                                                                                                                                                                                                                     

ബിസി 2നും എഡി 6നും ഇടയിൽ നിർമ്മിക്കപ്പെട്ട 29 ഗുഹകൾ ആണ് ഇവിടെയുള്ളത്. 5 ഗുഹകൾ അമ്പലങ്ങളും 24 ഗുഹകൾ ആശ്രമങ്ങളുമാണ്.

ബുദ്ധമതവുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് ഗുഹചുമരുകളിൽ കാണാൻ സാധിക്കുക. ചുമർചിത്രങ്ങൾ മങ്ങിത്തുടങ്ങിയതിനാൽ ചെറിയ റീഫ്ലക്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ റിഫ്ലക്ടറിൽ പതിയുന്ന പ്രകാശം വഴി ചുമർചിത്രങ്ങൾ നല്ല രീതിയിൽ കാണാവുന്നതാണ്.                                                                                                                                                                                               

ബുദ്ധന്റെ മുൻ ജന്മവുമായി ബന്ധപ്പെട്ട ബുദ്ധമതകഥകൾ ആണ് ചിത്രങ്ങൾക്കടിസ്ഥാനം. കൂടാതെ കുരങ്ങുകളും അരയന്നങ്ങളും ആനകളും പാമ്പുകളും ഈ ചുമർ ചിത്രങ്ങളിൽ കഥാപാത്രങ്ങളായി വന്നിട്ടുണ്ട്. ഗുഹയുടെ സീലിങ്ങുകളിലും നിങ്ങൾക്ക് ഇവ കാണാൻ സാധിക്കും.                                                                                                                                                                                                                                                                                                                                                       

ചുമർചിത്രങ്ങളെ പറ്റി രണ്ട് തരത്തിലുള്ള അഭിപ്രായങ്ങൾ ആണ് നിലനിൽക്കുന്നത്. ചുമർ ഉണങ്ങുന്നതിന് മുന്നേ വരച്ച ഇവ ഫ്രെസ്‌കോസ് ചിത്രങ്ങളിൽ പെടുന്നതാണ് ഇവ എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. അതേ സമയം ഇവ ചുമർ ഉണങ്ങിയതിന് ശേഷം വരച്ചതാണെന്നും ടെമ്പറ രീതിയിൽ പെട്ടതാണെന്നും മറ്റുചിലർ പറയുന്നു.                                                                                                                                                                                                                             

1983ൽ യുനെസ്കോയുടെ ലോക ചരിത്രസ്മാരകങ്ങളുടെ പട്ടികയിലും അജന്ത ഗുഹകൾ ഇടംനേടിയിട്ടുണ്ട്.

എല്ലോറ ഗുഹകളിൽ നിന്ന് 100 കിലോമീറ്റർ ദൂരവും ഓറംഗബാദിൽ നിന്ന് 104 കിലോമീറ്റർ ദൂരവും ജാൽഗോൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് 52 കിലോമീറ്റർ ദൂരവുമാണ് അജന്ത ഗുഹകളിലേക്ക് ഉള്ളത്.

Tags: History
Share
Tweet
SendShare

More News from this section

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies