തിരുവനന്തപുരം: കസ്റ്റംസ് പുതുതായി രജിസ്റ്റർ ചെയ്ത രണ്ട് കേസ്സിൽ മന്ത്രി കെ.ടി ജലീലിനെ ഉടൻ ചോദ്യം ചെയ്യുമെന്ന് സൂചന. നയന്ത്ര പരിരക്ഷയിൽ ചട്ടങ്ങൾ മറികടന്ന് ഖുറാനും ഈന്തപഴവും എത്തിച്ച കേസ്സിൽ സംസ്ഥാന സർക്കാറിനേയും യുഎഇ കോൺസുലേറ്റിനേയും പ്രതിചേർത്താണ് രണ്ട് കേസുകൾ കസ്റ്റംസ് രജിസ്റ്റർ ചെയ്യ്തത്.
ചട്ടങ്ങൾ മറികടന്ന് ഖുറാൻ സ്വീകരിച്ചതും വിതരണം ചെയ്തതും മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തിലായിരുന്നു. ഇക്കാര്യം എൻഐഎയോടും എൻഫോഴ്സ്മെൻറിനോടും ജലീൽ സമ്മതിച്ചിരുന്നു. ഖുറാന്റെ മറവിൽ കള്ളക്കടത്ത് നടത്തി എന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാകും ജലീലിനെ ചോദ്യം ചെയ്യുക.
കസ്റ്റംസിന്റെ തിരുവനന്തപുരം ഓഫീസിൽ വെച്ച് ചോദ്യം ചെയ്യാനുള്ള സാധ്യതയും കസ്റ്റംസ് പരിഗണിക്കുന്നുണ്ട്. ഇന്നലെ എൻഐഎ ഓഫീസിൽ എത്തിയ കസ്റ്റസ് സംഘം ‘സി-അപ്പ്റ്റിലെ പരിശോധനയിൽ ലഭിച്ച വിവരങ്ങൾ എൻഐഎ യിൽ നിന്നും ശേഖരിച്ചു. ഖുറാൻ കൊണ്ടുപോയ വാഹനത്തിന്റെ ജിപിഎസ് സംവിധാനം മനപുർവ്വം തകരാറിലാക്കിയതാണ് എന്ന നിഗമനത്തിലാണ് എൻഐഎ.
ജിപിഎസ് സംവിധാനം ഘടിപ്പിച്ച കെൽട്രോണിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. സി. ആപ്റ്റിൽ നിന്നും വാഹനം പുറപ്പെടുമ്പോൾ തന്നെ ജിപിഎസ് ഉപകരണത്തിന്റെ ബാറ്ററിയുമുള്ള ബന്ധം വിച്ഛേദിച്ചു എന്നാണ് സൂചന. മാത്രമല്ല ഖുറാൻ കയറ്റിയ വാഹനത്തിനൊപ്പം സി. ആപ്റ്റിലെ മറ്റൊരു വാഹനവും പോയിരുന്നു എന്നും ആ വാഹനം കർണ്ണടകത്തിലേക്കാണ് പോയതെന്നും അന്വേഷണ എജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.
Comments