തായ്പേയ്: തായ് വാന്‍ മേല്‍ സമ്മര്‍ദ്ദവുമായി ചൈനീസ് സേന. ഇന്നലെ മൂന്ന് തവണ തായ്വാന് മുകളിലൂടെ ചൈനയുടെ യുദ്ധവിമാനങ്ങള്‍ പറത്തിയാണ് പ്രകോപനം ഉണ്ടാക്കിയത്. ബദലായി തായ്വാന് മിസൈലുകളും പരീക്ഷിച്ചു. തായ് വാന്റെ മിസൈലുകള്‍ തങ്ങള്‍ക്ക് ഒരു ഭീഷണിയല്ലെന്നും പുറകേ ചൈന പ്രസ്താവന നടത്തിയിരിക്കുകയാണ്. അമേരിക്കയുടെ സൈനിക വ്യൂഹം തായ് വാന്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അമേരിക്കയ്ക്കെതിരെ പരോക്ഷമായ വെല്ലുവിളിയും ചൈന നടത്തി. ചൈനീസ് മുഖപത്രമായ ഗ്ലോബല്‍ ടൈംസിലൂടെയാണ് സൈന്യത്തെ പ്രതിനിധീകരിച്ചുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
തായ്വാന് ഇന്നലെ രാതി 7.30ന് രണ്ടു മിസൈലുകളുടെ പരീക്ഷണം നടത്തിയിരുന്നു. തായ് വാന്‍ ദേശീയ പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച തദ്ദേശീയ മിസൈലുകളാണ് പരീക്ഷിച്ചത്.300 കിലോ മീറ്റര്‍ ശേഷിയുള്ളതാണെന്നാണ് ചൈനയുടെ അവകാശവാദം. തായ്വാന്റെ ജിയൂ പെംഗ് സൈനിക കേന്ദ്രത്തില്‍ നിന്നാണ് മിസൈലുകള്‍ വിക്ഷേപിച്ചത്. തായ് വാന്‍ തങ്ങളുടെ ആകാശമാര്ഗ്ഗത്തിലെ ശത്രുവിമാനങ്ങളെ പ്രതിരോധിക്കാനാണ് മിസൈലുകളെന്നും തങ്ങളുടെ ക്രൂയിസ് മിസൈലുകളെ പ്രതിരോധിക്കാനാകില്ലെന്നും ചൈന പറഞ്ഞു.
Comments