ന്യൂഡൽഹി : രാജ്യത്ത് ഭീകരവാദത്തിനു തടയിടാൻ പുതിയ നീക്കങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം . രാജ്യത്ത് ഭീകര വാദ ഭീഷണി നിലനിൽക്കുന്ന സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് എൻഐഎയുടെ സ്ഥിരം കേന്ദ്രം ആരംഭിക്കാനാണ് തീരുമാനം .
ബംഗളൂരു ഭീകരവാദത്തിന്റെ ആസ്ഥാനമാകുന്നുവെന്നും , എൻ ഐ എ ഡിവിഷൻ ആരംഭിക്കണമെന്നുമാവശ്യപ്പെട്ട് തേജസ്വി സൂര്യ എം പി ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പരാതി നൽകിയിരുന്നു . ബംഗളൂരുവാണ് പ്രധാനമായി സൂചിപ്പിച്ചിരിക്കുന്നതെങ്കിലും അടുത്തിടെ അൽ ഖായ്ദ ഭീകരർ പിടിയിലായ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലും സ്ഥിരം കേന്ദ്രം വരുമെന്ന് സൂചനയുണ്ട് .
എസ് ഡി പി ഐ , പോപ്പുലർ ഫ്രണ്ട് സംഘടനകളെ നിരോധിക്കുന്ന കാര്യവും തേജസ്വി സൂര്യ പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട് . നേരത്തെ പാർലമെന്റിലും അദ്ദേഹം ഇത് ആവശ്യപ്പെട്ടിരുന്നു.
അടുത്തിടെ ബെംഗളൂരു കലാപത്തിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൈമാറിയിരുന്നു. ഡിജെ ഹള്ളി, കെ.ജി. ഹള്ളി എന്നിവിടങ്ങളില്‍ നടന്ന അക്രമങ്ങളിലാണ് അന്വേഷണം നടത്തുന്നത്. എസ്ഡിപിഐ നേതാവ് മുസാമിൽ പാഷയെ കേന്ദ്രീകരിച്ചാണ് ഈ അന്വേഷണം മുന്നോട്ട് പോകുന്നത് .
Comments