ന്യൂഡൽഹി: കൊറോണ പ്രതിരോധത്തിൽ ഇന്ത്യ മുന്നേറ്റത്തിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്തെ 14 സംസ്ഥാനങ്ങളിൽ പുതുതായി രോഗംബാധിച്ചവരുടെ എണ്ണം 5000 ലേയ്ക്ക് താഴ്ന്നതായി മന്ത്രാലയം അറിയിച്ചു.
കൊറോണ ബാധ തടയാൻ സംസ്ഥാനങ്ങൾ നടത്തുന്ന പരിശ്രമങ്ങളെ കേന്ദ്രം അഭിനന്ദിച്ചു. മിക്ക സംസ്ഥാനങ്ങളും ജനങ്ങളെ നിയന്ത്രിക്കുന്നതിൽ പരമാവധി പരിശ്രമം നടത്തുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ഗോവ, ഹിമാചൽപ്രദേശ്, അരുണാചൽ പ്രദേശ്, മണിപ്പൂർ, ചണ്ഡീഗഢ്, പുതുച്ചേരി, മേഘാലയ, നാഗാലാന്റ്, ലഡാക്ക്, സിക്കിം, മിസോറം, ആന്തമാൻ, ദാദ്രാ നഗർ ഹവേലി, ലക്ഷദ്വീപ് എന്നിവയാണ് രോഗബാധിതരുടെ എണ്ണം 5000 ത്തിന് താഴെ എത്തിച്ചിരിക്കുന്നത്. ഇതിൽ ചണ്ഡീഗഢ് ഒരു സമയത്ത് അനിയന്ത്രിതമായി രോഗബാധ ഏറ്റുവാങ്ങിയ സംസ്ഥാനമാണ്.
രാജ്യത്തെ രോഗമുക്തരായവരിൽ 78 ശതമാനം പേരും 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉള്ളവരാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയാണ് രോഗമുക്തരിൽ മുൻപന്തിയിലുള്ളത്. 10,00,000 ലക്ഷം പേർ മഹാരാഷ്ട്രയിൽ മാത്രം രോഗമുക്തരായി. തൊട്ടുപുറകിൽ ആന്ധ്രാപ്രദേശിൽ ആറു ലക്ഷം പേരാണ് രോഗമുക്തരായത്.
Comments