ന്യൂഡൽഹി : ഇന്ത്യയുടെ അഭിമാനമായ റഫേൽ ആദ്യമായി ആരാധകർക്ക് മുൻപിലെത്തുന്നു. ഇന്ത്യൻ വ്യോമസേനാ ദിനത്തിന്റെ ഭാഗമായി ഡൽഹിയിൽ നടക്കുന്ന ആഘോഷ പരിപാടിയിൽ റഫേൽ വിമാനങ്ങൾ ഫ്ളൈ പാസ്റ്റ് നടത്തും. ഒക്ടോബർ എട്ടിനാണ് വ്യോമസേനാ ദിനം.
വ്യോമ സേനയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. റഫേലിന് പുറമേ സുഖോയ് ഉൾപ്പെടെയുള്ള വിമാനങ്ങളും ഫ്ളൈ പാസ്റ്റിന്റെ ഭാഗമാകും. റഫേൽ വിമാനങ്ങളുടെ ഫ്ളൈ പാസ്റ്റ് വ്യോമ സേന ദിനാഘോഷ പരിപാടികളുടെ മാറ്റ് കൂട്ടുമെന്നാണ് വിലയിരുത്തൽ.
ആഗസ്റ്റ് അവസാനം ഇന്ത്യയിൽ എത്തിയ റഫേൽ വിമാനങ്ങൾ സെപ്തംബർ 10 ന് നടന്ന ചടങ്ങിലാണ് ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമായത്. പിന്നീട് സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ വിമാനങ്ങൾ ലഡാക്ക് അതിർത്തിയിൽ വിന്യസിക്കുകയായിരുന്നു. നിലവിൽ ശക്തമായ നിരീക്ഷണമാണ് അതിർത്തിയിൽ വിമാനങ്ങൾ നടത്തുന്നത്.
Comments