തെന്നിന്ത്യൻ താരം കാജൽ അഗർവാൾ വിവാഹിതയാകുന്നു. ഈ മാസം 30 നാണ് താരത്തിന്റെ വിവാഹം. ബിസിനസ്മാനും ഇന്റീരിയൽ ഡിസൈനറുമായ ഗൗതം കിച്ചലുവാണ് വരൻ. മുംബൈയിലാണ് വിവാഹ ചടങ്ങുകൾ നടക്കുക.
അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിരിക്കുമെന്ന് നടി അറിയിച്ചിട്ടുണ്ട്. ഇത്രയും വർഷം തനിക്ക് നൽകിയ സ്‌നേഹത്തിന് ആരാധകർക്ക് നടി നന്ദി അറിയിച്ചു. പുതിയ ജീവിതം ആരംഭിക്കുമ്പോൾ എല്ലാവരുടെയും അനുഗ്രഹം ഒപ്പം ഉണ്ടാകണമെന്നും താരം പറഞ്ഞു. തുടർന്നും അഭിനയത്തിൽ തുടരുമെന്ന സൂചന നൽകി കൊണ്ടാണ് കാജൽ അഗർവാൾ വിവാഹ വാർത്ത പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസമായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം.















