അറിയാം ആടലോടകത്തിന്റെ ഔഷധ ഗുണങ്ങള്‍
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അറിയാം ആടലോടകത്തിന്റെ ഔഷധ ഗുണങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2020, 01:56 pm IST
FacebookTwitterWhatsAppTelegram

ഔഷധ ഗുണങ്ങള്‍ ഏറെയുളള ഒരു സസ്യമാണ് ആടലോടകം. ആയുര്‍വേദത്തില്‍ ഏറെ ഉപയോഗിക്കപ്പെടുന്ന ഒന്നാണിത്. ആടലോടകത്തിന്റെ ഇലയും പൂവും വേരും വിത്തും തുടങ്ങി എല്ലാ ഭാഗങ്ങളും ഔഷധയോഗ്യമാണ്. ആയുര്‍വേദത്തില്‍ നിരവധി ഒറ്റമൂലികള്‍ക്കും മറ്റു ഔഷധ നിര്‍മ്മാണത്തിനും ഉപയോഗിക്കുന്ന ഒന്നാണ് ആടലോടകത്തിന്റെ ഇലകള്‍. ചുമ മാറുന്നതിനുളള ഏറ്റവും ഉത്തമമായ മരുന്നാണ് ആടലോടകം. നെഞ്ചിലെ കഫക്കെട്ടു മാറ്റാനുളള ആയുര്‍വേദ ഔഷധ നിര്‍മാണത്തില്‍ ഏറെ പ്രധാനമാണ് ആടലോടകം. ആടലോടകത്തിന്റെ ഇലയുടെ നീര് തേനില്‍ ചേര്‍ത്ത് ദിവസവും മൂന്ന് നേരം വീതം കുടിച്ചാല്‍ ചുമ മാറുകയും, ആടലോടകത്തിന്റെ ഇലയുടെ നീരും ഇഞ്ചിനീരും തേനും ചേര്‍ത്ത് കഴിച്ചാല്‍ കഫം ഇല്ലാതാകുകയും ചെയ്യുന്നു.

രക്തപിത്തം, പനി, ക്ഷയം, നെഞ്ചു വേദന, അതിസാരം, കാസം, ശ്വാസം എന്നിവയ്‌ക്കുളള മരുന്നായി ആടലോടകം ഉപയോഗിക്കുന്നു. കൂടാതെ ഇത് രക്തസ്രാവത്തെ ശമിപ്പിക്കുന്നു. ആടലോടകത്തിന്റെ ഇലയും ചന്ദനവും സമം ചേര്‍ത്ത് അരച്ച് പതിനഞ്ച് മില്ലി വീതം രാവിലെയും വൈകിട്ടും പതിവായി കഴിച്ചാല്‍ രോമകൂപത്തിലൂടെ രക്തം വരുന്നത് ഇല്ലാതാകും. ആടലോടകത്തിന്റെ ഇലയുടെ നീര് ഒരു ടീസ്പൂണ്‍ വീതം ദിവസവും മൂന്നു നേരം കഴിച്ചാല്‍ ക്ഷയരോഗത്തിന്റെ ആദ്യ അവസ്ഥയിലുളള ചുമയ്‌ക്ക് ആശ്വാസം ലഭിക്കുന്നു. ആടലോടകത്തിന്റെ നീരും ചന്ദനവും സമം അരച്ച് രാവിലെയും വൈകുന്നേരവും പതിവായി ഉപയോഗിച്ചാല്‍ രക്തപിത്തം ശമിക്കും.

കൂടാതെ രക്താര്‍ശസ്, രക്താതിസാരം എന്നിവയ്‌ക്കും നല്ലതാണ്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കൂട്ടാന്‍ ആടലോടകത്തിന്റെ വേരിന്റെ തൊലിയില്‍ അടങ്ങിയിട്ടുളള വാസിസൈന്‍ സഹായിക്കുന്നു. നേത്രരോഗങ്ങള്‍ക്ക് ആടലോടകത്തിന്റെ പൂവില്‍ നിന്നും നീരെടുത്ത് കണ്ണില്‍ ഒഴിക്കുന്നത് വളരെ നല്ലതാണ്. ആസ്ത്മ രോഗത്തിന് ഏറെ ശമനം നല്‍കുന്ന ഒന്നാണ് ആടലോടകത്തിന്റെ ഇലകള്‍. ഔഷധ ഗുണമുളള സസ്യം എന്നതിനോടൊപ്പം ഒരു നല്ല കീടനാശിനി കൂടിയാണ് ആടലോടകം. കുമിളുകള്‍, ബാക്ടീരിയകള്‍, കീടങ്ങള്‍ തുടങ്ങിയവയെ ശമിപ്പിക്കാനുളള കഴിവ് ആടലോടകത്തിനുണ്ട്.

Tags: health tips
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

ഇറാന് ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

14-കാരൻ സ്കൂട്ടർ ഓടിച്ചു; വാഹന ഉടമയായ അമ്മയ്‌ക്ക് ₹26,000 പിഴ

ഗുരുവായൂരിൽ ഇനി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട; ഓൺലൈനിൽ സ്ലോട്ട് ബുക്ക് ചെയ്ത് സുഗമ ദർശനം, വിർച്വൽ ക്യൂ സംവിധാനം ആരംഭിച്ചു

വൈദ്യുതി മുടക്കം ചോദ്യം ചെയ്ത് കെഎസ്ഇബി ഓഫീസിലെത്തി;കെഎസ്ഇബി ഓഫിസിൽ അതിക്രമിച്ചുകയറിയെന്ന് പരാതി; ചെന്നിത്തല സ്വദേശികളായ അഞ്ചുപേർക്കെതിരെ കേസ്

പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ഹരിതകർമ്മസേനാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies