ഇന്ത്യ- ഒമാൻ എയർ ബബ്ൾ കരാർ പ്രകാരമുള്ള സർവീസുകളാണ് ഒമാൻ എയറും സലാം എയറും പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മുതൽ 24 വരെയാണ് സർവീസുകൾ. കൊച്ചി, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് ഒമാൻ എയർ മസ്കത്തിൽ നിന്ന് ആഴ്ചയിൽ 2 സർവീസുകൾ നടത്തും. കൊച്ചിയിലേക്കും തിരികെയും ഞായർ, വ്യാഴം ദിവസങ്ങളിലും . തിങ്കൾ, ബുധൻ-ഡൽഹിയിലേക്കും , ഞായർ, വ്യാഴം- മുംബൈ എന്നിങ്ങനെയാണ് സർവീസുകൾ .കേരളമടക്കം 6 ഇന്ത്യൻ സെക്ടറുകളിലേക്ക് ആഴ്ചയിൽ 2 വീതമാണ് സലാം എയർ സർവീസുകൾ. കോഴിക്കോട്, തിരുവനന്തപുരം ചെന്നൈ, ഹൈദരാബാദ്, ജയ്പുർ, ലക്നൗ എന്നിവിടങ്ങളിലേക്കാണിത്.ട്രാവൽ ഏജൻസികൾ, സലാം എയർ വെബ്സൈറ്റ്, കോൾ സെന്റർ എന്നിവ വഴി ബുക്ക് ചെയ്യാം. വിവരങ്ങൾക്ക് സൈറ്റ്: SalamAir.com.മുന്‍കൂര്‍ അനുമതിയില്ലാതെ ഒമാനി പൗരന്മാര്ക്കും കാലാവധിയുള്ള റസിഡന്റ് കാര്‍ഡുള്ള പ്രവാസികള്‍ക്കും മാത്രമേ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിയുള്ളൂ.ഒരു മാസത്തേക്ക് കൊറോണ ചികിത്സാ ചെലവ് ഉള്‍പ്പെടുന്ന ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് എല്ലാ യാത്രക്കാര്ക്കുമുണ്ടാകണം.ഒമാനിലെത്തുന്ന യാത്രക്കാര്‍ തറാസ്സുദ്പ്ലസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം.
Comments