അഭിമുഖത്തിന് പോകാൻ പണമില്ലാത്തതിനാൽ അധ്യാപകൻ 500 രൂപ നൽകി; 30 ലക്ഷം രൂപ മൂല്യമുള്ള ഓഹരികൾ സമ്മാനമായി നൽകി ശിഷ്യൻ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഭിമുഖത്തിന് പോകാൻ പണമില്ലാത്തതിനാൽ അധ്യാപകൻ 500 രൂപ നൽകി; 30 ലക്ഷം രൂപ മൂല്യമുള്ള ഓഹരികൾ സമ്മാനമായി നൽകി ശിഷ്യൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2020, 12:22 pm IST
FacebookTwitterWhatsAppTelegram

ജിവിതത്തിൽ പ്രതിസന്ധിഘട്ടങ്ങളിൽ സഹായിക്കുന്നവരെ നാം ഒരിക്കലും മറക്കാറില്ല. തങ്ങളാൽ കഴിയും വിധം അവരെ സഹായിക്കാൻ എപ്പോഴും നാം ശ്രമിക്കാറുണ്ട്. അത്തരത്തിൽ പ്രതിസന്ധി ഘട്ടത്തിൽ തന്നെ സഹായിക്കാനെത്തിയ അധ്യാപകന് വ്യത്യസ്തമായ ഒരു ഗുരുദക്ഷിണ നൽകിയിരിക്കുകയാണ് ഒരു ശിഷ്യൻ. ജോലിക്കായുള്ള അഭിമുഖത്തിന് പോകാൻ തനിക്ക് 500 രൂപ യാത്രാക്കൂലി നൽകി സഹായിച്ച അധ്യാപകന് 30 ലക്ഷം രൂപ മൂല്യമുള്ള ഓഹരികൾ നൽകിയിരിക്കുകയാണ് ബാങ്ക് സി ഇ ഒ ആയ ശിഷ്യൻ.

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് സി ഒ വി വൈദ്യ നാഥാണ് കണക്ക് അധ്യാപകനായിരുന്ന ഗുർദിയാൽ സരൂപ് സൈനിയ്‌ക്ക് ബാങ്കിന്റെ ഓഹരികൾ സമ്മാനമായി നൽകിയത്. ഉയർന്ന സ്ഥാനത്തെത്തിയിട്ടും ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടത്തിൽ തനിക്ക് താങ്ങായി നിന്ന അധ്യാപകനെ അദ്ദേഹം മറന്നില്ല.

ബിർള ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസിൽ പ്രവേശനം ലഭിച്ച വൈദ്യ നാഥിന് അഭിമുഖത്തിനും കൗൺസിലിംഗിനും ഹാജരാകേണ്ടതുണ്ടായിരുന്നു. എന്നാൽ ഇതിന് വൈദ്യനാഥിന്റെ കൈവശം പണമില്ലായിരുന്നു. ഐ സാഹചര്യത്തിലാണ് അധ്യാപകൻ 500 രൂപ വൈദ്യനാഥിന് നൽകിയത്. പിന്നീട് അദ്ദേഹം തൊഴിൽ മേഖലയിൽ മികച്ച നിലയിൽ എത്തി.

തുടർന്ന് അദ്ദേഹം ഗുരുനാഥനെ ഏറെ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വർഷങ്ങൾക്ക് ശേഷം സഹപാഠിയുടെ സഹായത്തോടെയാണ് അദ്ദേഹം അധ്യാപകനെ കണ്ടെത്തിയത്. തുടർന്ന് തന്റെ കൈവശം ഉണ്ടായിരുന്ന ഐ ഡി എഫ് സി ഫസ്റ്റ് ബാങ്കിന്റെ ഓഹരികളിൽ നിന്നും ഒരു ലക്ഷം ഓഹരികൾ അദ്ദേഹം ഗുരുനാഥന് സമ്മാനമായി നൽകുകയായിരുന്നു. 30 ലക്ഷം മൂല്യമുള്ള ഓഹരികളാണ് അദ്ദേഹം ഗുരുനാഥന് നൽകിയത്. സ്റ്റോക്ക് എകസ്‌ചേഞ്ചുകളെ അറിയിച്ച ശേഷമായിരുന്നു ഓഹരി കൈമാറ്റം.

ShareTweetSendShare

More News from this section

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

‘ദേശവിരുദ്ധ ശക്തികള്‍ സാഹചര്യം മുതലെടുക്കാതിരിക്കാൻ, ദേശീയ ഐക്യം നിലനിൽക്കാൻ, കുട്ടികള്‍ പഠിനത്തിലും കരിയറിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ, അവരുടെ ഭാവി നിയമക്കുരുക്കില്‍പ്പെടാതിരിക്കാൻ’

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു; പ്രധാനമന്ത്രി മോദിക്ക് രാജിക്കത്ത് കൈമാറി

പാറ്റകളെന്ന് പറഞ്ഞത് യുവാക്കളെയല്ല, വ്യാജ അഭിഭാഷകരെ ; യുവാക്കളോട് ബഹുമാനം : ചീഫ് ജസ്റ്റിസ്

പാറ്റാ പാർട്ടി സ്നേഹം കാരണം സത്യം മറച്ചുവെച്ചു; ഏറ്റവും മോശക്കാരനായ ആൾക്ക് ഒരു മുഖമുണ്ടെങ്കില്‍ അത് രാജ്ദീപ് സർദേശായി ആയിരിക്കും: അമിത് മാളവ്യ

Latest News

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

14-കാരൻ സ്കൂട്ടർ ഓടിച്ചു; വാഹന ഉടമയായ അമ്മയ്‌ക്ക് ₹26,000 പിഴ

ഗുരുവായൂരിൽ ഇനി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട; ഓൺലൈനിൽ സ്ലോട്ട് ബുക്ക് ചെയ്ത് സുഗമ ദർശനം, വിർച്വൽ ക്യൂ സംവിധാനം ആരംഭിച്ചു

വൈദ്യുതി മുടക്കം ചോദ്യം ചെയ്ത് കെഎസ്ഇബി ഓഫീസിലെത്തി;കെഎസ്ഇബി ഓഫിസിൽ അതിക്രമിച്ചുകയറിയെന്ന് പരാതി; ചെന്നിത്തല സ്വദേശികളായ അഞ്ചുപേർക്കെതിരെ കേസ്

പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ഹരിതകർമ്മസേനാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

പയ്യന്നൂർ പൊലീസിനെ ബോംബെറിഞ്ഞ് ആക്രമിച്ച കേസ്; സിപിഐഎം നേതാവ് വി.കെ. നിഷാദിന് അഞ്ച് ദിവസത്തെ പരോൾ

കെപിസിസി പുനഃസംഘടന: ‘ജാതി സമവാക്യങ്ങൾ അവസാനിപ്പിക്കണം’; ഉമ്മൻ ചാണ്ടി മാതൃക ചൂണ്ടിക്കാട്ടി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

മെഡിക്കൽ കോളേജിൽ 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; അമ്മയെ കണ്ടെത്തി പൊലീസ്; ഭയം കൊണ്ടാണ് കടന്നു കളഞ്ഞതെന്ന് മൊഴി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies