തിരുവനന്തപുരം : ഇന്ത്യയുടെ മഹത്തായ കഥകൾ ഉൾപ്പെടുത്തി സിനിമ നിർമ്മിക്കുമെന്ന കരൺ ജോഹറിന്റെ ട്വീറ്റിന് രാജ്യവിരുദ്ധ വികാര പ്രസ്താവനയുമായി നടി പാർവതി തെരുവോത്ത് . ‘അറപ്പ് ‘ തോന്നുവെന്നാണ് നടി ഇതിനെ കുറിച്ച് പ്രതികരിച്ചിരിക്കുന്നത് .
രാജ്യം എഴുപത്തിയഞ്ചാമത് സ്വാതന്ത്യ്ര ദിനം ആഘോഷിക്കുന്ന വേളയിൽ തങ്ങളുടെ മഹത്തായ കഥകൾ ഉൾപ്പെടുത്തി ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യങ്ങളെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും പ്രചോദനകരമായി സിനിമകള്‍ തങ്ങള്‍ നിര്‍മിക്കുമെന്നും തങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ പിന്തുണ ആവശ്യമാണെന്നും കരൺ ജോഹർ ട്വീറ്റ് ചെയ്തിരുന്നു .
‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജി, സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ ആഘോഷിക്കുന്നവേളയിൽ നമ്മുടെ രാജ്യത്തിന്റെ മഹത്തായ കഥകൾ ഒരുക്കാൻ കഴിയുന്നത് ഞങ്ങൾക്ക് ലഭിക്കുന്ന ബഹുമാനമായി കണക്കാക്കുന്നു’-കരൺ ട്വീറ്റ് ചെയ്തു.രാജ്കുമാർ ഹിരാനി, ആനന്ദ് എൽ റായ്, ഏക്താ കപൂർ, രോഹിത് ഷെട്ടി, ദിനേശ് വിജൻ, സാജിദ് നാദിയവാല തുടങ്ങിയ ബോളിവുഡ് സംവിധായകരേയും പ്രധാനമന്ത്രിയെക്കൂടാതെ ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.
ഈ ട്വീറ്റിന്റെ സ്ക്രീൻഷോട്ട് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചുകൊണ്ടാണ് പാർവതി ‘അറപ്പ്തോന്നുന്നു’എന്ന് കുറിച്ചിരിക്കുന്നത്.
ഇന്ത്യയുടെ പാരമ്പര്യത്തെയും , അന്തസത്തയും ഉൾക്കൊള്ളിച്ച് സിനിമ നിർമ്മിക്കുമെന്ന പ്രഖ്യാപനത്തോട് പാർവതി ഇത്തരത്തിൽ പ്രതികരിച്ചതിനെതിരെ കടുത്ത പ്രതിഷേധവും ഉയരുന്നുണ്ട്.
Comments