ഏറ്റുമാനൂരപ്പനും, ഏഴരപൊന്നാനയും
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture

ഏറ്റുമാനൂരപ്പനും, ഏഴരപൊന്നാനയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2020, 08:43 pm IST
FacebookTwitterWhatsAppTelegram

കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വളരെ പ്രശസ്തമായ ശിവക്ഷേത്രമാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം . രൗദ്രഭാവത്തിൽ ഉള്ള ശിവ ഭഗവാൻ ആണ് മുഖ്യ പ്രതിഷ്ഠ . രാവിലെ അഘോരമൂർത്തിയായും , ഉച്ചക്ക് ശരഭമൂർത്തിയായും , വൈകുന്നേരം അർദ്ധനാരീശ്വരനായും സങ്കല്പിച്ചാണ് ക്ഷേത്രത്തിൽ ആരാധനകൾ നടക്കുന്നത് .

പരശുരാമൻ സ്ഥാപിച്ച 108 പ്രസിദ്ധമായ ശിവ ക്ഷേത്രങ്ങളിൽ ഒന്നായിട്ടാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം കരുതി പോരുന്നത് എങ്കിലും ക്ഷേത്രത്തിന്റെ ഉത്ഭവത്തിന് പിന്നിൽ മറ്റൊരൈതിഹ്യം കൂടി പറയാറുണ്ട് . അതിപ്രകാരമാണ് . ഖരൻ എന്ന അസുരൻ തന്റെ മുത്തശ്ശനിൽ നിന്ന് ശൈവവിദ്യ ഗ്രഹിച്ചതിന് ശേഷം , ചിദംബരത്ത് പോയി ശിവ ഭഗവാനെ പ്രീതിപ്പെടുത്താൻ തപസ്സാരംഭിച്ചു . ഖരന്റെ തപസ്സിൽ സംപ്രീതനായ ശിവഭഗവാൻ അദ്ദേഹത്തിന് മൂന്ന് ജ്യോതിർലിംഗങ്ങൾ നൽകുകയും ചെയ്തു .

രണ്ടു ശിവലിംഗങ്ങൾ ഇരു കൈകളിലായും , മറ്റൊന്ന് വായിൽ കടിച്ചുപിടിച്ചു കൊണ്ടും ഖരൻ വായുമാർഗ്ഗം സ്വസ്ഥാനത്തേക്ക് പ്രയാണം ആരംഭിച്ചു . സഞ്ചാര വേളയിൽ അദ്ദേഹം വൈക്കത്തെത്തിയപ്പോൾ വിശ്രമിക്കാനായി കുറച്ചു നേരം അവിടെ സമയം ചിലവഴിക്കുകയും , തന്റെ ഒരു കയ്യിൽ ഇരുന്ന ശിവലിംഗം നിലത്ത് വെക്കുകയും ചെയ്തു . വിശ്രമം കഴിഞ്ഞു പോരാൻ തുടങ്ങിയപ്പോൾ നിലത്തു വെച്ച വിഗ്രഹം എടുക്കാൻ സാധിക്കാതെ വരികയും , തനിക്കു ഇവിടെ കുടികൊള്ളുന്നതാണ് ഇഷ്ടം എന്ന് ശിവഭഗവാൻ അരുളി ചെയ്യുകയും ചെയ്തു .

തുടർന്ന് ഖരൻ അവിടെ തപസ്സനുഷ്ടിച്ചിരുന്ന വ്യാഘ്രപാദൻ എന്ന മഹർഷിയെ ശിവലിംഗം ഏൽപ്പിക്കുകയും തന്റെ പ്രയാണം ആരംഭിക്കുകയും ചെയ്തു . തന്റെ മറു കയ്യിൽ ഇരുന്ന ശിവലിംഗം ഏറ്റുമാന്നൂരും , വായിൽ കടിച്ചുപിടിച്ചിരുന്ന ശിവലിംഗം കടുത്തുരുത്തി തളി ശിവക്ഷേത്രത്തിലും സ്ഥാപിച്ചു എന്നാണ് ഐതിഹ്യം .

ആയിരം വർഷങ്ങൾക്ക് മേൽ പഴക്കമുള്ള ക്ഷേത്രത്തിലെ ഏറ്റവും വലിയ രണ്ടു സവിശേഷതകൾ ആണ് ക്ഷേത്രത്തിലെ വലിയ വിളക്കും ഏഴരപൊന്നാനയും . അഞ്ചു തിരികളോട് കൂടിയുള്ള കെടാവിളക്കാണ് ബലിക്കല്പുരയിൽ സ്ഥാപിച്ചിട്ടുള്ള വലിയ വിളക്ക് . ഈ രണ്ട് സവിശേഷ വസ്തുക്കളും ക്ഷേത്രത്തിൽ എത്തിയതിന്റെ പിന്നിലും രസകരമായ ഐതിഹ്യങ്ങൾ ഉണ്ട് .

1540 ലാണ് ക്ഷേത്രത്തിൽ വലിയ വിളക്ക് സ്ഥാപിക്കുന്നത് . വിളക്കുകൾ പണിയുന്ന ഒരു മൂശാരി വലിയ ഒരു വിളക്ക് പണിത് കൊണ്ട് വരികയും , അത്രയും വലിയ വിളക്ക് ഇതുവരെ ആരും കണ്ടിട്ടില്ല എന്നും ഇതെവിടെ സ്ഥാപിക്കും എന്ന് ചോദ്യം ഉയരുകയും ചെയ്തു . മൂശാരി ഉത്തരമില്ലാതെ നിന്നപ്പോൾ ക്ഷേത്രത്തിനകത്തു നിന്ന് ഒരു വിദ്വാൻ തുള്ളി കൊണ്ട് വരികയും , മൂശാരിയുടെ കയ്യിൽ നിന്ന് വിളക്ക് വാങ്ങി ബലിക്കല്പുരയിൽ കൊണ്ട് സ്ഥാപിക്കുകയും ചെയ്തു . വിളക്ക് സ്ഥാപിച്ച ഉടൻ തന്നെ ഒരു ഇടിമിന്നൽ ഉണ്ടാവുകയും , എണ്ണയില്ലാതെ തന്നെ വിളക്കിൽ തിരി കത്തുവാനും തുടങ്ങി . അന്ന് മുതൽ ഇന്ന് വരെ ഈ വിളക്കിലെ തിരി കെട്ടിട്ടില്ല . ഈ സംഭവത്തോടെ അകത്തു നിന്ന് തുളളി കൊണ്ട് വന്ന വിദ്വാനും മൂശാരിയും അപ്രത്യക്ഷമാവുകയും ചെയ്തു . തുള്ളി കൊണ്ട് വന്ന വിദ്വാൻ സാക്ഷാൽ ശിവ ഭഗവൻ ആണെന്നും , മൂശാരി ഭഗവാനിൽ ലയിച്ചു എന്നും വിശ്വസിച്ചു പോരുന്നു .

ക്ഷേത്രത്തിലെ മറ്റൊരു സവിശേഷതയാണ് ഏഴരപ്പൊന്നാന . പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഏഴു വലിയ ആനകളും അവയുടെ പകുതി മാത്രം വരുന്ന ഒരാനയുടെയും സ്വർണ്ണത്തിൽ തീർത്ത വിഗ്രഹങ്ങൾ ആണ് ഏഴരപ്പൊന്നാന . പ്ലാവിന്റെ കാതൽ കൊണ്ടുണ്ടാക്കിയ വിഗ്രഹത്തിൽ സ്വർണ്ണം കൊണ്ട് പൊതിഞ്ഞതാണ് ഏഴരപ്പൊന്നാന . ഏഴരപ്പൊന്നാന ക്ഷേത്രത്തിൽ എത്തിയതിന്റെ പിന്നിലും ധാരാളം ഐതിഹ്യങ്ങൾ പറഞ്ഞു കേൾക്കുന്നു . അതിൽ ഏറ്റവും പ്രശസ്തമായ ഐതിഹ്യം ഇപ്രകാരമാണ് . കാർത്തിക തിരുന്നാൾ രാമവർമ്മ മഹാരാജാവ് ഏഴരപ്പൊന്നാന വൈക്കത്തപ്പന് കാണിക്കയായി നിർമ്മിച്ച് കൊടുത്തയച്ചതാണെന്നും , യാത്രാമദ്ധ്യ ഇവ ഏറ്റുമാന്നൂർ ക്ഷേത്രത്തിൽ ഇറക്കി വെക്കുകയും , തിരിച്ചു പുറപ്പെടാൻ തുടങ്ങിയപ്പോൾ ആനകൾ വെച്ചിരുന്നിടത്ത് നിന്ന് അനങ്ങിയില്ല എന്നും, അവയിൽ ഉഗ്രസർപ്പങ്ങൾ ചുറ്റിയിരുന്നു എന്നും ,പ്രശ്നം വെച്ചപ്പോൾ അവ ഏറ്റുമാനൂരപ്പന് നടക്കു വെക്കണം എന്നും , അങ്ങിനെ ഒരു ശുഭമുഹൂർത്തത്തിൽ അവ ഏറ്റുമാന്നൂരപ്പന് കാഴ്ചയായി സമർപ്പിച്ചു എന്നുമാണ് പറയപ്പെടുന്നത് .

പടിഞ്ഞാറോട്ട് ദർശനമായി ഇരിക്കുന്ന ക്ഷേത്രത്തിൽ ദക്ഷിണാമൂർത്തി , ഗണപതി , ശാസ്താവ് , ദുർഗ്ഗാദേവി , നാഗദൈവങ്ങൾ , യക്ഷി എന്നിവർ ഉപദേവതകളായി കുടികൊള്ളുന്നു . കൂടാതെ ക്ഷേത്രത്തിനടുത്തായി അന്തിമഹാകാളനും , ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും സ്ഥിതി ചെയ്യുന്നു . എല്ലാ വർഷവും കുംഭമാസത്തിലെ തിരുവാതിര ആറാട്ടായി വരുന്ന ഉത്സവമാണ് ക്ഷേത്രത്തിലെ പ്രധാന വിശേഷം . ഉത്സവത്തിന്റെ എട്ടാം നാളാണ് വർഷത്തിൽ ഒരിക്കൽ മാത്രം പുറത്തെടുക്കുന്ന ഏഴരപ്പൊന്നാന ദർശനം . അന്ന് ഭഗവൻ ഏഴരപൊന്നാനയുടെ പുറത്തെഴുന്നള്ളുന്നത് കാണാൻ ഭക്തജനങ്ങളുടെ പ്രവാഹമാണ് ഉണ്ടാവുന്നത് . ഏഴരപ്പൊന്നാന ദർശനം മഹാപുണ്യമായിട്ടാണ് കണക്കാക്കപ്പെടുന്നത് .

 

Tags: Ettumanoor Shiva Temple
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies