മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് സുരേഷ് ഗോപി. നിരവധി വേഷങ്ങളിലൂടെ ജന മനസ്സുകളില്‍ ഇടം കണ്ടെത്തിയ താരം ഇപ്പോള്‍ തന്റെ ഇരുന്നൂറ്റി അന്‍പതാം ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരിക്കുകയാണ്. ‘പ്രതികാരം എന്റേതാണ്, ഞാന്‍ തിരിച്ചടിക്കും’; സുരേഷ്ഗോപി @ 250 എന്ന കുറിപ്പോടെയാണ് സുരേഷ് ഗോപി ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇത് ആരാധക മനസ്സില്‍ പുതു പ്രതീക്ഷ സമ്മാനിക്കുകയാണ്. സുരേഷ് ഗോപിയുടെ പുതിയ ലുക്ക് വളരെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. മലയാളികള്‍ ആവേശത്തോടെ നെഞ്ചിലേറ്റിയ പുലിമുരുകന് എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ നിര്‍മ്മാതാവായ ടോമിച്ചന് മുളകുപാടം തന്നെയാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണം. സുരേഷ് ഗോപിയുടെ ഇരുന്നൂറ്റി അന്‍പതാം ചിത്രമെന്ന നിലയിലയില്‍ എസ്ജി 250 എന്ന പേരിലാണ് സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്.
‘അടങ്ങാത്ത ആവേശങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും തുടക്കമിട്ട മനോഹരമായ ആ ദിനത്തിന്റെ നാല് വര്‍ഷങ്ങള്‍..?? ഇന്നും സ്വീകരണമുറികളില്‍ പ്രേക്ഷകര്‍ അതേ ആവേശത്തോടെ തന്നെയാണ് പുലിമുരുകനെ വരവേല്‍ക്കുന്നത് എന്നത് ഒരു നിര്‍മാതാവ് എന്ന നിലയില്‍ എനിക്കും അഭിമാനിക്കാവുന്ന ഒന്നാണ്. മലയാളികളെ മുരുകന് കീഴടക്കി നാല് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മറ്റൊരു സന്തോഷവാര്‍ത്ത കൂടി നിങ്ങളെ അറിയിക്കുകയാണ്. മലയാളികളുടെ പ്രിയ ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയുടെ 250മത് ചിത്രത്തിന്റെ ടൈറ്റില്‍ ഉടന്‍ തന്നെ അനൗണ്‍സ് ചെയ്യുന്നതായിരിക്കും. കൊറോണ ഭീതി വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും എന്നത്തേയും പോലെ പൂര്‍ണ പിന്തുണയുമായി പ്രേക്ഷകരായ നിങ്ങള്‍ കൂടെയുണ്ടാകുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.’ എന്ന കുറിപ്പോടെയാണ് സോഷ്യല്‍ മീഡിയ വഴി ടോമിച്ചന് മുളകുപാടം തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിത്. മലയാളി പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.















