ബ്രെഡ് വീടുകളിലെ സ്ഥിര സാന്നിധ്യം ആണ് . എന്നാൽ ചില സമയങ്ങളിൽ ബ്രഡ് നമ്മുടെ മനം മടുപ്പിക്കും . ഇത്തരം സാഹചര്യങ്ങളിൽ ബ്രഡ്ചീത്തയാവുകയും കളയേണ്ടി വരികയും ചെയ്യുന്നു . ഈ സാഹചര്യം ഒഴിവാക്കാനായി ബ്രഡ് കൊണ്ട് നമ്മുക്ക് പല വിഭവങ്ങളും തയ്യാറാക്കാം . അത്തരത്തിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്നതും രുചികരവുമായ ഒരു വിഭവമാണ് ബ്രഡ് വട .
ബ്രഡ് വട തയ്യാറാക്കാൻ വേണ്ടുന്ന സാധനങ്ങൾ
1 . സാധാരണ ബ്രഡ് – നാലോ അഞ്ചോ കഷ്ണം
2 . അരിഞ്ഞ കാരറ്റ് – അര കപ്പ്
3 . ചെറുതായി അരിഞ്ഞ സവാള – കാൽ കപ്പ്
4 . പച്ചമുളക് അരിഞ്ഞത് – ഒന്ന്
5 . ഗരം മസാല – അര ടീസ്പൂൺ
6 . ഉപ്പ് ആവശ്യത്തിന്
7 . ഒരുപിടി പുതിനയില നന്നായി നുറുക്കിയത്
8 . ഒരുപിടി മല്ലിയില നന്നായി നുറുക്കിയത്
9 . ഇഞ്ചി കൊത്തി അരിഞ്ഞത് – അര ടീസ്പൂൺ
10 . ജീരകം – കാൽ ടീസ്പൂൺ
11 . അരിപൊടി – രണ്ട് ടീസ്പൂൺ
12 . വെള്ളം ആവശ്യത്തിന്
13 . വെളിച്ചെണ്ണ ആവശ്യത്തിന്
തയ്യാറാക്കേണ്ടുന്ന വിധം
1 . ബ്രഡ് നന്നായി മുറിച്ചു ചെറിയ ചെറിയ കഷ്ണങ്ങൾ ആക്കുക
2 . ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന കാരറ്റ് , സവാള , പച്ചമുളക് ,പുതിനയില , മല്ലിയില എന്നിവ ചേർത്ത് നന്നായി ഇളക്കുക .
3 . ഇതിലേക്ക് ഗരം മസാല , ജീരകം , ഉപ്പ് എന്നിവ ചേർത്ത് കുഴക്കുക .
4 . ആവശ്യത്തിന് അരിപ്പൊടിയും വെള്ളവും ചേർത്ത് നന്നായി കുഴച്ചെടുക്കുക .
5 . ഈ മാവിൽ നിന്ന് അല്പലാപം അടർത്തിയെടുത്തു ചെറിയ ഉരുളകളാക്കിയതിന് ശേഷം വടയുടെ രൂപത്തിൽ ആക്കിയെടുക്കുക .
6 . ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കിയതിന് ശേഷം വടയുടെ രൂപത്തിൽ ആക്കി വെച്ചിരിക്കുന്ന ബ്രഡ് മാവിട്ട് , വറത്തു കോരുക .
സോസിനൊപ്പം കൂട്ടി കഴിക്കാവുന്ന രുചികരമായ ബ്രഡ് വട തയ്യാർ .















