മുഖസൗന്ദര്യത്തിനായി എന്തും ചെയ്യുന്ന നമ്മൾ ഏത് പരീക്ഷണത്തിനും റെഡി. അത് ഇപ്പോൾ കെമിക്കൽ ആണെങ്കിലും മുഖത്തിന് നല്ലത് ആണെന്ന് കേട്ടാൽ നമ്മൾ അതും പരീക്ഷിക്കും. എന്നാൽ അതൊക്കെ മുഖത്ത് പുരട്ടുന്നതിന് മുൻപ് ഇതൊന്ന് വായിച്ചു നോക്കൂ.
പ്രകൃതിദത്തമായ നിരവധി സൗന്ദര്യവർധക വസ്തുക്കൾ നമുക്ക് ചുറ്റുമുണ്ട്. ഇവയിൽ ചില വസ്തുക്കൾ ഒരുമിച്ച് പുരട്ടിയാൽ ഗുണം ഏറുമെന്നും പറയുന്നു. തൈരും മഞ്ഞളും ചേർന്ന് മുഖത്ത് പുരട്ടുന്നത് നല്ലത് ആണ് എന്നതാണ് ഇതിൽ പ്രധാനം.
ചർമ്മസൗന്ദര്യത്തിനായി എല്ലാവരും ഉപയോഗിക്കുന്ന പ്രകൃതിദത്തമായ ഒന്നാണ് മഞ്ഞൾ. ആന്റിബാക്ടീരിയൽ ഗുണമുള്ള പച്ച മഞ്ഞൾ ചർമ്മത്തിന്റെ നിറം വർധിപ്പിക്കുവാൻ ആണ് കൂടുതലായി ഉപയോഗിക്കുന്നത്.
മുഖത്തെ ചുളിവുകൾക്കുള്ള പ്രതിവിധിയാണ് തൈര്. ഇതിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ് ചർമ്മത്തിലെ ഈർപ്പം നിലനിൽക്കാൻ കാരണമാകുന്നു. കൂടാതെ ചർമ്മത്തിലെ കരിവാളിപ്പ് ഇല്ലാതാക്കാനും തൈര് സഹായിക്കുന്നു.
ഇവ രണ്ടും ചേർത്താണ് നമ്മൾ നാടൻ ഫേസ് പാക്ക് നിർമ്മിക്കാൻ പോകുന്നത്. ദിവസവും ഉപയോഗിച്ചാൽ ഗുണം നിങ്ങൾക്ക് പെട്ടെന്ന് തന്നെ മനസ്സിലാക്കാവുന്നതാണ്. നല്ല പുളി ഇല്ലാത്ത തൈരിനൊപ്പം മഞ്ഞൾപ്പൊടി ചേർത്ത് ഇളക്കി മുഖത്ത് പുരട്ടുക. ഉണങ്ങിയതിന് ശേഷം കഴുകി കളയുക. സാധാരണ ബ്ലീച്ചിങ് നൽകുന്നതിനേക്കാളും ഗുണം നൽകുവാൻ നാടൻ ബ്ലീച്ചിന് സാധിക്കുമെന്ന് ഉറപ്പ്.
ചർമ്മത്തിന്റെ നിറം വർധിപ്പിക്കുക എന്നതിന് പുറമെ വെയിലേൽക്കുന്നത് മൂലം ചർമ്മത്തിലുണ്ടാകുന്ന കരിവാളിപ്പുകൾ ഇല്ലാതാക്കാനും ഈ ഫേസ് പാക്ക് സഹായിക്കും. മാത്രവുമല്ല പ്രായമായവരുടെ ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ ഇല്ലാതാക്കാനും ഈ തൈര്-മഞ്ഞൾ മിശ്രിതം നല്ലതാണ്. ആന്റി ഏജിങ് മിശ്രിതം എന്നറിയപ്പെടുന്ന ഇത് ചർമ്മത്തിന് പ്രായക്കുറവ് നൽകുന്ന കൊളാജൻ ഉൽപ്പാദിപ്പിക്കാൻ കാരണമാകുന്നു.
Comments