ബിഗ് ബില്യണ്‍ ഡേയ്‌സ്; ഉപഭോക്താക്കള്‍ക്ക് പ്രീ-ബുക്ക് ഓഫറുകള്‍ ലഭ്യമാക്കി ഫ്‌ളിപ്കാര്‍ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ബിഗ് ബില്യണ്‍ ഡേയ്‌സ്; ഉപഭോക്താക്കള്‍ക്ക് പ്രീ-ബുക്ക് ഓഫറുകള്‍ ലഭ്യമാക്കി ഫ്‌ളിപ്കാര്‍ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2020, 01:23 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ആഭ്യന്തര ഇ-കൊമേഴ്സ് വിപണന കേന്ദ്രമായ ഫ്‌ളിപ്കാര്‍ട്ട് ഉത്സവ സീസണിനായി ഒരുങ്ങുന്നു. ഒക്ടോബര്‍ 16ന് ആരംഭിക്കുന്ന ബിഗ് ബില്യണ്‍ ദിനാഘോഷങ്ങള്‍ക്ക് ലക്ഷക്കണക്കിന് വില്‍പ്പനക്കാരെയും കരകൗശലത്തൊഴിലാളികളെയും ബ്രാന്‍ഡുകളെയും ഒരുമിച്ച് കൊണ്ടുവരുന്നു. ആഘോഷങ്ങള്‍ക്ക് മുന്നോടിയായി, ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രിയപ്പെട്ട ഉല്‍പ്പന്നങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ പ്രത്യേക അവസരം നല്‍കുന്നു.

ഒക്ടോബര്‍ 11 മുതല്‍ 14 വരെ തത്സമയം പ്രിവ്യൂ ചെയ്യുന്ന പ്രീ-ബുക്ക് സ്റ്റോര്‍ വഴി ഉപയോക്താക്കള്‍ക്ക് ഒരു രൂപ നിരക്കില്‍ ഓര്‍ഡറുകള്‍ നല്‍കാനാകും. സ്റ്റോക്ക് തീരുന്നതിന് മുമ്പ് അവരുടെ പ്രിയപ്പെട്ട ഉല്‍പ്പന്നങ്ങളും ഓഫറുകളും നേടാനുള്ള അവസരം ഇതിലൂടെ ലഭിക്കുന്നു. ബുക്കിംഗ് സ്ഥിരീകരിച്ചുകഴിഞ്ഞാല്‍, ഉപഭോക്താക്കള്‍ക്ക് ദി ബിഗ് ബില്യണ്‍ ദിവസത്തിന്റെ ആദ്യ ദിവസത്തില്‍ പ്ലാറ്റ്ഫോമിലേക്ക് മടങ്ങിവന്ന് ബാക്കി പേമെന്റ് ചെയ്യാം. അതായത് ഒക്ടോബര്‍ 16 മുതല്‍ വിവിധ പേമെന്റ് ഓപ്ഷന്‍ വഴിയോ ക്യാഷ് ഓണ്‍ ഡെലിവറി വഴിയോ ബാക്കി തുക അടക്കാം.

‘ഈ ബിഗ് ബില്യണ്‍ ദിനങ്ങളില്‍ ഞങ്ങള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് നിരവധി പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നു. പ്രീ-ബുക്ക് സ്റ്റോര്‍ സൗകര്യം ഏര്‍പ്പെടുത്തുന്നത് ഉപഭോക്താക്കളുടെ ഷോപ്പിംഗ് അനുഭവം കൂടുതല്‍ മികച്ചതാക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഉപയോക്താക്കള്‍ക്ക് ബിഗ് ബില്യണ്‍ ഡെയ്സ് ഓഫറുകളിലേക്ക് നേരത്തേ പ്രവേശനം നല്‍കി വെറും ഒരു രൂപയ്‌ക്ക് പ്രീ ബുക്കിംഗ് ചെയ്യാന്‍ കഴിയുന്നു. അതുവഴി സ്റ്റോക്ക് കഴിഞ്ഞുപോയേക്കാനുള്ള സാധ്യതയെക്കുറിച്ച് അവര്‍ക്ക് ആശങ്കപ്പെടേണ്ടി വരില്ല’-ഫ്‌ളിപ്കാര്‍ട് ഇവന്റ്‌സ്, എന്‍ഗേജ്‌മെന്റ് ആന്‍ഡ് മെര്‍ക്കന്‍ഡൈസിംഗ് വൈസ് പ്രസിഡന്റ് നന്ദിത സിന്‍ഹ പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് പ്രീ-ബുക്കിംഗിന്റെ ഭാഗമായി ഹോം, ലൈഫ് സ്‌റ്റൈല്‍, ബ്യൂട്ടി, ബേബി കെയര്‍, ഇലക്ട്രോണിക് ആക്‌സസറീസ് തുടങ്ങിയ വിഭാഗങ്ങളിലുടനീളം വൈവിധ്യമാര്‍ന്ന ഒരു ദശലക്ഷം ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കും.

Tags: FLIPKART
Share
Tweet
SendShare

More News from this section

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഇന്ത്യയിലെത്തി; വില കേട്ടാൽ നിങ്ങൾ ഞെട്ടും, വിൽപ്പന തീയതിയും പ്രഖ്യാപിച്ചു

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies