ശരീര സൗന്ദര്യം നിലനിർത്തുന്ന കാര്യത്തിൽ ആളുകൾക്ക് ഒരു പ്രത്യേക താല്പര്യമാണ്. അതിനായി വ്യായാമം ചെയ്യൽ, ഭക്ഷണ ക്രമീകരണങ്ങൾ, ജിമ്മിൽ പോകൽ തുടങ്ങിയ ഉപാധികളെല്ലാം പൊതുവെ എല്ലാവരും പരീക്ഷിക്കുന്നതാണ്. എന്നാൽ കൊറോണയുടെ പശ്ചാത്തലത്തിൽ ജിമ്മിൽ പോകൽ മാസങ്ങളായി പലരുടെയും മുടങ്ങി കിടക്കുകയാണ്. ഇത് ആളുകളിൽ ശരീരഭാരം വർധിപ്പിക്കുകയും, മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. അത്തരം ആളുകളെ സഹായിക്കാനാണ് അബിൻസ് ട്രാൻസ്ഫോർമേഷൻ പ്രോഗ്രാം അഥവാ എടിപി എന്ന സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. വാട്സ് ആപ് വഴി ഓരോ വ്യക്തികളെയും ട്രെയിൻ ചെയ്‌തെടുക്കുന്ന രീതിയാണ് എടിപിയുടേത്.
ഓരോ വ്യക്തികൾക്കും ഓരോ ട്രെയിനിങ് രീതിയാണ്. അവരവരുടെ ജീവിത രീതിയും, ശാരീരിക അവസ്ഥയും കണക്കിലെടുത്താണ് ഓരോരുത്തർക്കും വാട്സ് ആപ് വഴി ട്രെയിനിങ് കൊടുക്കുന്നത്. ഡയറ്റ് പ്ലാൻ, വ്യായാമ മുറകൾ എന്നിവ ട്രെയ്നറുടെ സഹായത്തോടെ ലോകത്തെവിടെയായാലും ലഭ്യമാക്കാം. മാത്രവുമല്ല അടുത്ത ഘട്ടത്തിൽ വെർച്ച്വൽ ക്ലാസ്സുകളും ആരംഭിക്കുന്നതാണ്. വെർച്വൽ സെക്ഷനുകളിൽ ലൈവായിട്ടായിരിക്കും ട്രെയ്‌നർമാർ സംസാരിക്കുന്നത്. അംഗീകൃത ട്രെയ്‌നർമാരാണ് എടിപിയിൽ പ്രവർത്തിക്കുന്നത്. എല്ലാവരെയും ഒരേപോലെയല്ല ട്രെയ്ൻ ചെയ്യിക്കുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത.
ലോകത്തെവിടെയായാലും, ഏതു സമയത്തും ഇത് സാധ്യമാണ്. മലപ്പുറം, കോഴിക്കോട്, പെരിന്തൽമണ്ണ എന്നീ സ്ഥലങ്ങളിലാണ് എടിപിയുടെ ഓഫീസ് പ്രവർത്തിക്കുന്നത്. ജിമ്മിൽ പോകാതെ വീട്ടിൽ ഇരുന്നു ശരീരം സംരക്ഷിക്കുന്ന ഈ രീതി ഉപകാരപ്രദമാണ്. കൊളസ്ട്രോൾ, ഡയബറ്റീസ്, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ തടയാനും, അമിതഭാരം കുറയ്‌ക്കുവാനും വേണ്ട മാർഗ്ഗങ്ങൾ എല്ലാം വാട്സ് ആപ് വഴി എടിപി നിർദേശം തരും. ഓൺലൈൻ വഴിയുള്ള പഠനം പോലെ ഓൺലൈൻ വഴിയുള്ള ട്രെയിനിങ്ങാണ് ഇതിലൂടെ ഒരുക്കുന്നത്. ഇതിലൂടെ ഓരോ വ്യക്തികളും ആഗ്രഹിക്കുന്ന രൂപമാറ്റം സാധ്യമാക്കാം.















