ഹൈദരാബാദ്: കനത്ത മഴയിൽ ഹൈദരാബാദിൽ പതിനൊന്ന് മരണം. രണ്ടുമാസം പ്രായമുളള കുട്ടിയുൾപ്പെടെ പതിനൊന്ന് പേരാണ് മരിച്ചത്.പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റു. മഴ ശക്തിയാർജിച്ചതിലൂടെ ഹൈദരാബാദ് നഗരത്തിലും പരിസരപ്രദേശങ്ങളിലും വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളപ്പൊക്കത്തിൽ വീടിനുള്ളിലേക്ക് പാറകൾ ഒഴുകി വന്നിടിച്ചും വൈദ്യുതാഘാതമേറ്റുമാണ് കൂടുതൽ പേരും മരണമടഞ്ഞത്.
കഴിഞ്ഞ മൂന്നുദിവസമായി ഹൈദരാബാദിൽ കനത്ത മഴ തുടരുകയാണ്.സംസ്ഥാനത്തിന്റെ പലയിടത്തും വെള്ളപ്പൊക്കം രൂപപ്പെട്ടിട്ടുണ്ട്.ഹൈദരാബാദിലെ 14 ജില്ലകളെയാണ് മഴ സാരമായി ബാധിച്ചിരിക്കുന്നത്. രാത്രി തന്നെ നൂറുകണക്കിനാളുകളെ അധികൃതരുടെ ഇടപെടലിലൂടെ മാറ്റിപാർപ്പിച്ചത്. തീവ്രന്യൂനമർദ്ദം ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി മാറുമെന്നാണ് കാാലവസ്ഥ നിരീക്ഷണകേന്ദ്രം നൽകുന്ന വിവരം. കരയിൽ പ്രവേശിച്ച തീവ്രന്യൂനമർദ്ദം കിഴക്ക് ഭാഗത്തേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്.
Comments