നല്ല രുചി മാത്രമല്ല ആരോഗ്യപരമായ നിരവധി ഗുണങ്ങളും ഉള്ള ഒന്നാണ് മധുരക്കിഴങ്ങ് . ഇതിൽ ഏറ്റവും അതിശയകരമായ വസ്തുത എന്തെന്നാൽ ശരീര ഭാരം കുറക്കാൻ മധുരക്കിഴങ്ങിന് നമ്മെ സഹായിക്കാൻ സാധിക്കും എന്നുള്ളതാണ് . വിറ്റാമിൻ സി , കാൽസ്യം എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന ഭക്ഷ്യ വസ്തു കൂടിയാണ് മധുരക്കിഴങ്ങ് .
ബീറ്റ കരോട്ടീൻ , ചർമ്മത്തെ ഉത്തേജിപ്പിക്കുന്ന ധാരാളം പോഷകങ്ങൾ എന്നിവ മധുരക്കിഴങ്ങിൽ അടങ്ങിയിരിക്കുന്നതിനാൽ ശരീര ഭാരം കുറക്കാൻ ഭക്ഷണക്രമത്തിൽ ഇതുൾപ്പെടുത്തുന്നത് സഹായകമാകും എന്നാണ് ഗവേഷകർ പറയുന്നത് .മധുരക്കിഴങ്ങിൽ കലോറിയും കൊഴുപ്പും നന്നേ കുറവും നാരുകൾ ധാരാളമായി അടങ്ങിയിരിക്കുകയും ചെയ്യുന്നു .
പുഴുങ്ങിയോ , ഗ്രിൽ ചെയ്തോ മധുരക്കിഴങ്ങ് അത്താഴത്തിന്റെ ഭാഗമാക്കുന്നത് മൂലം വയർ നിറയുന്ന പ്രതീതി ഉണ്ടാക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും .നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ പ്രമേഹ രോഗികൾക്കും കഴിക്കാൻ ഉത്തമമായ ഭക്ഷണമാണ് മധുരക്കിഴങ്ങ് .
കലോറി വളരെ കുറവായതിനാൽ വിശക്കുമ്പോൾ മധുരക്കിഴങ്ങ് കഴിക്കുകയാണെങ്കിൽ ശരീര ഭാരം കൂടാതെ തന്നെ വിശപ്പ് മാറ്റാൻ ഇത് സഹായിക്കും . മധുരക്കിഴങ്ങിൽ ധാരാളം വെള്ളം അടങ്ങിയിരിക്കുന്നതിനാൽ ഇത് കഴിക്കുന്നത് മൂലം വയർ നിറഞ്ഞ പ്രതീതി ഉണ്ടാകുന്നതിനാൽ അമിതമായി കലോറിയും കൊഴുപ്പും അടങ്ങിയ ഭക്ഷണം കഴിക്കാതെ നമ്മെ തടയുകയും ചെയ്യും .
വിറ്റാമിൻ സി കൂടാതെ വിറ്റാമിൻ എ യും അടങ്ങിയിരിക്കുന്നതിനാൽ കാഴ്ചശക്തിക്കും മധുരക്കിഴങ്ങ് ഉത്തമമാണ് . പൊട്ടാസിയത്തിന്റെ അളവ് കൂടുതൽ ഉള്ളതിനാൽ ഓർമ്മശക്തിക്കും ഹൃദയാരോഗ്യത്തിനും മധുരക്കിഴങ്ങ് നല്ലതാണ് എന്നാണ് പഠനങ്ങൾ പറയുന്നത് .
മധുരക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന ബീറ്റ കരോട്ടിൻ ചർമ്മത്തെ സംരക്ഷിക്കുകയും മിനുസ്സമുള്ളതുമാക്കുന്നു . പലപ്പോഴും ശരീര ഭാരം കൂടാനുള്ള കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് മൂലം ആയിരിക്കും . മധുരക്കിഴങ്ങിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനുള്ള പോഷകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ശരീര ഭാരം കൂടുകയും ഇല്ല പ്രമേഹവും നിയന്ത്രണത്തിലാവും എന്നുള്ളതും എടുത്തു പറയേണ്ട ഒന്നാണ് .
Comments