ന്യൂഡൽഹി: രാജ്യത്തെതന്നെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ് വിപണിമൂല്യം അഞ്ചുലക്ഷം കോടി മറികടന്നു.സെപ്റ്റംബറില്‍ അവസാന ദിനങ്ങളിൽ മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ടതിനെതുടര്‍ന്ന് ഇന്‍ഫോസിസിന്റെ ഓഹരി വില കുതിച്ചുയരുകയായിരുന്നു.
ഓഹരി വില 4.31ശതമാനം ഉയര്‍ന്ന് 1,185 രൂപ നിലവാരത്തിലെത്തി. കഴിഞ്ഞദിവസം 1,136 രൂപയിലാണ് ബിഎസ്ഇയില്‍ അവസാനിപ്പിച്ചത്. ടി.എസി.എസ് കഴിഞ്ഞാല്‍ അഞ്ചുലക്ഷം കോടി രൂപ വിപണിമൂല്യം മറികടക്കുന്ന രണ്ടാമത്തെ ഐടി കമ്പനിയായി ഇതോടെ ഇന്‍ഫോസിസ് മാറി. ഈവര്‍ഷം ആരംഭത്തിലുള്ള കണക്കെടുത്താല്‍ ഓഹരിവിലയില്‍ 53.88 ശതമാനമാണ് നേട്ടം. ഒരുമാസത്തിനിടെ ഓഹരി വില 14.68ശതമാനം ഉയരുകയും ചെയ്തു.
Comments