ആരോഗ്യകരമായ ബീറ്റ്‌റൂട്ട് പുട്ട്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

ആരോഗ്യകരമായ ബീറ്റ്‌റൂട്ട് പുട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2020, 09:25 pm IST
Facebook
Twitter
WhatsAppTelegram

പുട്ട് കഴിക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ കുറവാണ്. മിക്ക ആളുകളും പ്രഭാത ഭക്ഷണമായി ഉണ്ടാക്കുന്ന ഒരു വിഭവമാണ് പുട്ട്. അരിപ്പൊടി കൊണ്ടും ഗോതമ്പ്, റവ എന്നിവ കൊണ്ടും വിവിധ തരത്തിലുള്ള പുട്ട് ഉണ്ടാക്കാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു പുട്ടാണ് ബീറ്റ്റൂട്ട് പുട്ട്. കാണാന്‍ ഭംഗി ഉള്ളതും അതിലേറെ സ്വാദിഷ്ടമായതുമാണ് ബീറ്റ്റൂട്ട് പുട്ട്. വളരെ എളുപ്പം തയ്യാറാക്കുന്ന ഈ വിഭവം ആരോഗ്യത്തിന് ഏറെ ഗുണപ്രദമാണ്. ഇതിനായി ബീറ്റ്‌റൂട്ട് തൊലി കളഞ്ഞ് നന്നായി ഗ്രേറ്റ് ചെയ്ത് എടുക്കുക. ഒരു കപ്പ് ബീറ്റ്റൂട്ട് ആണ് എടുത്തതെങ്കില്‍ രണ്ടു കപ്പ് പുട്ട് പൊടി എടുക്കുക. അതിനു ശേഷം ഗ്രേറ്റ് ചെയ്ത ബീറ്റ്‌റൂട്ട് മിക്‌സിയല്‍ ഇട്ടു നന്നായി അരച്ചെടുക്കുക.

ഇത് പുട്ടു പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി കുഴച്ച് യോജിപ്പിക്കുക. പിന്നീട് നാളികേരവും ചേര്‍ത്ത് പുട്ടു കുറ്റിയിലേക്ക് പൊടിയിട്ട ശേഷം ആവിയില്‍ വേവിച്ചെടുക്കാം. പെട്ടന്നു തന്നെ വളരെ സ്വാദിഷ്ടമായ പുട്ട് തയ്യാറാകും. കുട്ടികള്‍ക്ക് രാവിലെയുള്ള ഭക്ഷണം കഴിക്കാന്‍ പൊതുവേ മടിയാണ്. എന്നാല്‍ ഇതുപോലെ ബീറ്റ്‌റൂട്ട് പുട്ട് ഉണ്ടാക്കിയാല്‍ കുട്ടികള്‍ വളരെ പെട്ടെന്ന് തന്നെ അത് കഴിക്കുന്നു. കാരണം ബീറ്റ്‌റൂട്ട് മധുരമുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ മറ്റു കറികളൊന്നും വേണ്ട. ബീറ്റ്‌റൂട്ട് പുട്ട് തനിയെ കഴിയ്‌ക്കാവുന്നതാണ്. കുട്ടികള്‍ വളരെ ഏറെ ഇഷ്ടപ്പെടുന്ന ഒരു വിഭവം കൂടിയാണിത്.

അതിലുപരിയായി ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് ബീറ്റ്‌റൂട്ട്. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും രക്തത്തിലെ ഹീമോഗ്ലോബിന്‍ അളവ് കൂട്ടുന്നതിനും രക്തക്കുറവ് പരിഹരിക്കുന്നതിനും  ഉത്തമമാണ് ബീറ്റ്‌റൂട്ട്. ഇത് ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളാന്‍ സഹായിക്കുന്നു. അര്‍ബുദത്തെ തടയുന്നു. കൂടാതെ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ധാരാളം ഊര്‍ജ്ജം ലഭിക്കുന്ന ഒന്നാണ് ബീറ്റ്‌റൂട്ട്. അതു കൊണ്ട് തന്നെ രാവിലെ ഇത് കഴിക്കുന്നത് ആരോഗ്യത്തിനും ദിവസത്തെ ഊര്‍ജ്ജം നിലനിര്‍ത്തുന്നതിനും വളരെ സഹായകമാണ്.

Tags: beetroot
Share
Tweet
SendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies