ലഖ്‌നൗ: ഉത്തര്‍പ്രദേശിൽ ബി.ജെ.പി നേതാവ് ഡി.കെ.ഗുപ്തയുടെ കൊലപാതക വുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ പോലീസ് പിടിയിലായി. പിടിയിലായവരെ ചോദ്യം ചെയ്തു വരികയാണെന്ന് ആഗ്ര അഡീഷണല്‍ ഡി.ജി.പി അജയ് ആനന്ദ് അറിയിച്ചു.
ഗുപ്തയുമായി ശത്രുതയുണ്ടായിരുന്നതായി ബന്ധുക്കളാരോപിക്കുന്നവരെയാണ് തുടക്കത്തില്‍ പിടികൂടിയിരിക്കുന്നത്. ബൈക്കിലെത്തിയ സംഘമാണ് വെള്ളിയാഴ്ച രാത്രി ഗുപ്തയ്‌ക്ക് നേരെ വെടിയുതിര്‍ത്തത്. സ്വന്തം വ്യാപാരം സ്ഥാപനം പൂട്ടി രാത്രി വീട്ടിലേയ്‌ക്ക് പോകുംവഴിയാണ് ഗുപ്തയ്‌ക്ക് വെടിയേറ്റത്. വീട്ടുകാര്‍ തന്നെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബിജെപി മണ്ഡല്‍ ഉപാദ്ധ്യക്ഷനായിരുന്നു ഗുപ്ത.















