സൂപ്പര്‍ ഓവറിലേയ്ക്ക് നീണ്ട സൂപ്പര്‍ പോരാട്ടം; ഹൈദരാബാദിനെതിരെ ലോക്കി ഫെര്‍ഗൂസന്റെ ചിറകിലേറി കൊൽക്കത്ത
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സൂപ്പര്‍ ഓവറിലേയ്‌ക്ക് നീണ്ട സൂപ്പര്‍ പോരാട്ടം; ഹൈദരാബാദിനെതിരെ ലോക്കി ഫെര്‍ഗൂസന്റെ ചിറകിലേറി കൊൽക്കത്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2020, 08:03 pm IST
Facebook
Twitter
WhatsAppTelegram

അബുദാബി: അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിനൊടുവില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വിജയം. സൂപ്പര്‍ ഓവറിലേയ്‌ക്ക് നീണ്ട മത്സരത്തില്‍ പേസര്‍ ലോക്കി ഫെര്‍ഗൂസന്റെ തീപ്പൊരി പ്രകടനമാണ് കൊല്‍ക്കത്തയ്‌ക്ക് തുണയായത്.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ ഫെര്‍ഗൂസണ്‍ പിടിച്ചുകെട്ടി. നായകന്‍ ഡേവിഡ് വാര്‍ണറെ ആദ്യ പന്തില്‍ തന്നെ ഫെര്‍ഗൂസണ്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. അബ്ദുള്‍ സമദ് 2 റണ്‍സെടുത്തു. സമദിന്റെയും കുറ്റിതെറുപ്പിച്ച് ഫെര്‍ഗൂസണ്‍ കൊല്‍ക്കത്തയുടെ വിജയലക്ഷ്യം ഒരു ഓവറില്‍ 3 റണ്‍സാക്കി മാറ്റി. നേരത്തെ 4 ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി ഫെര്‍ഗൂസണ്‍ 3 വിക്കറ്റ് വീഴ്‌ത്തിയിരുന്നു. മറുപടി ബാറ്റിംഗില്‍ 2 പന്തുകള്‍ ബാക്കി നിര്‍ത്തി കൊല്‍ക്കത്ത വിജയലക്ഷ്യം മറികടന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ത്തയ്‌ക്ക് വേണ്ടി ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും(36) രാഹുല്‍ ത്രിപാഠിയും(23) മികച്ച തുടക്കമാണ് നല്‍കിയത്. നിതീഷ് റാണ 29 റണ്‍സെടുത്തു. വെടിക്കെട്ട് ബാറ്റ്‌സ്മാനായ ആന്ദ്രെ റസല്‍(9) വീണ്ടും നിരാശപ്പെടുത്തി. 23 പന്തില്‍ 34 റണ്‍സോടെ പുറത്താകാതെ നിന്ന നായകന്‍ ഇയന്‍ മോര്‍ഗന്റെയും 14 പന്തില്‍ 29 റണ്‍സ് നേടി മോര്‍ഗന് പിന്തുണ നല്‍കിയ ദിനേശ് കാര്‍ത്തിക്കിന്റെയും പ്രകടനമാണ് കൊല്‍ക്കത്തയ്‌ക്ക് പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചത്.

ഹൈദരാബാദിന് വേണ്ടി തംഗരശു നടരാജന്‍ 4 ഓവറില്‍ 40 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്‌ത്തി. ബേസില്‍ തമ്പി, വിജയ് ശങ്കര്‍, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

163 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഹൈദരാബാദിന് വേണ്ടി ജോണി ബെയര്‍സ്‌റ്റോയും(36) കെയ്ന്‍ വില്യംസണും(29) മികച്ച തുടക്കം നല്‍കി. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 58 റണ്‍സ് കുറിച്ചു. പ്രിയം ഗര്‍ഗ് 4 റണ്‍സെടുത്ത് പുറത്തായി. ഇതിന് പിന്നാലെ ക്രീസിലെത്തിയ ഡേവിഡ് വാര്‍ണര്‍ ഒരറ്റത്ത് ഉറച്ചുനിന്നു. 33 പന്തില്‍ 47 റണ്‍സെടുത്ത വാര്‍ണറിന്റെ പ്രകടനമാണ് ഹൈദരാബാദിനെ കൊല്‍ക്കത്തയ്‌ക്ക് ഒപ്പമെത്തിച്ചത്.

Share
Tweet
SendShare

More News from this section

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

Latest News

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ആചാരലംഘനം; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies