ഗുവാഹട്ടി: അസമിലെ ലോകപ്രശസ്തമായ കാസിരംഗ വന്യജീവിസംരക്ഷണ കേന്ദ്രം ഇന്നുമുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. നിശ്ചിത എണ്ണം സന്ദര്‍ശകരെ നിയന്ത്രിച്ചാണ് പ്രവേശനം അനുവദിച്ചിരിക്കുന്നതെന്ന് സംസ്ഥാന വനംവകുപ്പറിയിച്ചു. കണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്ന ലോകത്തെ അപൂര്‍വ്വം ദേശീയ ഉദ്യാനങ്ങളിലൊന്നാണ് അസമിലെ കാസിരംഗ വന്യജീവിസംരക്ഷണ കേന്ദ്രം.
112 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ഇത്രയധികം നാള്‍ ഒരു സന്ദര്‍ശകരുമി ല്ലാതെ കാസിരംഗ ഉദ്യാനം അടച്ചിട്ടത്. ഇന്നു രാവിലെ 11 മണിക്ക് അസം മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാളാണ് കാസിരംഗ തുറക്കുന്ന ചടങ്ങ് നിര്‍വ്വഹിച്ചത്. സാധാരണ ഗതിയില്‍ എല്ലാവര്‍ഷവും പ്രളയ സമയത്ത് അഞ്ചുമാസങ്ങളോളം കാസിരംഗയടക്കം 5 ദേശീയ ഉദ്യാനങ്ങളും അടച്ചിടാറുണ്ട്.















