നിരത്തുകൾ കീഴടക്കാൻ ഹോണ്ട ഹൈനസ്-സിബി 350; വിതരണം തുടങ്ങി
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

നിരത്തുകൾ കീഴടക്കാൻ ഹോണ്ട ഹൈനസ്-സിബി 350; വിതരണം തുടങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2020, 10:58 am IST
FacebookTwitterWhatsAppTelegram

കൊച്ചി: ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഹൈനസ്-സിബി350യുടെ ഉപഭോക്തൃ വിതരണം തുടങ്ങിയതോടെ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘രാജകീയ ഗര്‍ജ്ജനം’ ഇന്ത്യന്‍ നിരത്തുകളിലേക്ക്. ഈ വര്‍ഷം സെപ്റ്റംബറില്‍ ആഗോള അവതരണം നടന്ന ഹൈനസ്-സിബി350, 350-500 സിസി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ ഹോണ്ടയുടെ ഇന്ത്യയിലെ അരങ്ങേറ്റമാണ്.

ഹോണ്ടയുടെ സിബി ബ്രാന്‍ഡിന്റെ സമ്പന്നമായ പാരമ്പര്യം നവീന സവിശേഷതകളും ക്ലാസിക് മനോഹാരിതയ്‌ക്കുമൊപ്പമാണ് ഹൈനസ്-സിബി350 വികസിപ്പിച്ചെടുത്തത്. ഹോണ്ടയുടെ ബിഗ് വിങ് പോര്‍ട്ട്‌ഫോളിയോയിലെ മൂന്നാമത്തെ ബിഎസ്-6 മോഡല്‍ കൂടിയാണിത്.

350സിസി, എയര്‍ കൂള്‍ഡ് 4 സ്‌ട്രോക്ക് ഒഎച്ച്‌സി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍, അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ച്, ഹോണ്ട സ്മാര്‍ട്ട്‌ഫോണ്‍ വോയ്‌സ് കണ്ട്രോള്‍ സിസ്റ്റം, ഹോണ്ട സെലക്റ്റബിള്‍ ടോര്‍ക്ക് കണ്ട്രോള്‍, അഡ്വാന്‍സ്ഡ് ഡിജിറ്റല്‍ അനലോഗ് സ്പീഡോമീറ്റര്‍, ഫുള്‍ എല്‍ഇഡി സെറ്റപ്പ്, 15 ലിറ്റര്‍ ഇന്ധന ടാങ്ക് ക്ഷമത, എന്‍ജിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സ്വിച്ച്്, ഹസാര്‍ഡ് സ്വിച്ച്, ക്രോം പ്ലേറ്റഡ് ഇരട്ട ഹോണ്‍, ഡ്യുവല്‍ സീറ്റ് തുടങ്ങിയവയാണ് ഹൈനസ് സിബി-350യുടെ പ്രധാന സവിശേഷതകള്‍. ഈ രംഗത്ത് ആദ്യമായി ആറു വര്‍ഷത്തെ പ്രത്യേക വാറന്റി പാക്കേജും സവിശേഷതയാണ്.

ഹൈനസ്-സിബി350യുടെ അവതരണം, ഇന്ത്യക്കായി വിനോദം നിറഞ്ഞ യാത്രാ അനുഭവം നല്‍കാനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ സാക്ഷ്യമാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിൾ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദവീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു. ഇന്ന് ഉപഭോക്തൃ വിതരണം ആരംഭിച്ചതോടെ, ഇന്ത്യന്‍ നിരത്തുകളില്‍ യാത്ര ചെയ്യുന്നതില്‍ ഒരു പുതിയ ആനന്ദം കൊണ്ടുവരുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രെഷ്യസ് റെഡ് മെറ്റാലിക്ക്, പേള്‍ നൈറ്റ് സ്റ്റാര്‍ ബ്ലാക്ക്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക്ക് എന്നീ നിറങ്ങളില്‍ ലഭ്യമായ ഡിഎല്‍എക്‌സ് വേരിയന്റുകള്‍ക്ക് 1.85 ലക്ഷം രൂപയും ഡിഎല്‍എക്‌സ് പ്രോ വേരിയന്റിലെ വെര്‍ച്വസ് വൈറ്റോടുകൂടിയ അത്‌ലറ്റിക് ബ്ലൂ മെറ്റാലിക്ക്, സ്പിയര്‍ സില്‍വര്‍ മെറ്റാലിക്കോടുകൂടിയ പേള്‍ നൈറ്റ് സ്റ്റാര്‍ ബ്ലാക്ക്, മാറ്റ് മാസീവ് ഗ്രേ മെറ്റാലിക്കോടുകൂടിയ മാറ്റ് സ്റ്റീല്‍ ബ്ലാക്ക് മെറ്റാലിക്ക് എന്നീ നിറങ്ങളിലെ വകഭേദത്തിന് 1.90 ലക്ഷ രൂപയുമാണ് (ഗുരുഗ്രാം എക്‌സ് ഷോറൂം) വില.

ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies