ഇടുക്കി: ഇടുക്കിയിലെ ടൂറിസം മേഖലകൾ തുറന്നെങ്കിലും ഇടുക്കി അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ തുറക്കാത്തത് വിനോദസഞ്ചാര മേഖലയ്‌ക്ക് തിരിച്ചടിയാക്കുന്നുവെന്ന് തൊഴിലാളികൾ പറയുന്നു. കൊറോണയുടെ പശ്ചാത്തലതിൽ ആറുമാസം മുന്‍പാണ് സര്‍ക്കാര്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകൾ അടച്ചത്. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് ചെക്ക് പോസ്റ്റുകൾ തുറക്കണമെന്നാണ് ടൂറിസം മേഖലയിലെ തൊഴിലാളികളുടെ ആവശ്യം.
കൊറോണ വ്യാപനം തടയുന്നതിന്റ ഭാഗമായാണ് ചിന്നാര്‍, ബോഡിമെട്ട് ചെക്ക് പോസ്റ്റുകള്‍ അടച്ചിടാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ആറുമാസം മുമ്പ് പൂട്ടിയ അതിര്‍ത്തികള്‍ ഇതുവരെ ഗതാഗതത്തിനായി തുറന്നുനല്‍കിയിട്ടില്ല. നിലവില്‍ കുമളി വഴി മാത്രമാണ് സന്ദര്‍ശകര്‍ മൂന്നാറിൽ എത്തുന്നത്. അതിർത്തികൾ അടഞ്ഞു കിടക്കുന്നതിനാല്‍ വിനോദ സഞ്ചാര മേഖലയിലേക്കുള്ള സന്ദര്‍ശകരുടെ വരവ് കുറഞ്ഞിരിക്കുകയാണ്.
Comments