ന്യൂഡല്‍ഹി: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയും പ്രതിരോധ സെക്രട്ടറിയുടേയും ഇന്ത്യാ സന്ദര്‍ശനത്തെ തെരഞ്ഞെടുപ്പുമായി കൂട്ടിക്കുഴയ്ക്കേണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. ദ്വിതല സംയുക്ത മന്ത്രിതല ചര്‍ച്ചകള്‍ക്കായിട്ടാണ് അമേരിക്കന്‍ സംഘം എത്തുന്നത്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറും ഇന്ത്യയുടെ വിദേശകാര്യ മന്ത്രി രാജ്നാഥ് സിംഗും വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായും കൂടിക്കാഴ്ച നടത്തും. സമീപകാലത്തായി നടക്കുന്ന 2 പ്ലസ് 2 എന്ന രീതിയിലാണ് വിദേശകാര്യ-പ്രതിരോധ മന്ത്രിമാരുടെ യോഗം നടക്കുക. ഒക്ടോബര്‍ 27നാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. ക്വാഡ് സമ്മേളനത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്ത്യാ സന്ദര്‍ശനം അമേരിക്ക നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഇത്തരം സംയുക്ത മന്ത്രിതലയോഗം നടന്നിരുന്നു.
ഇന്ത്യയും മറ്റ് ഏഷ്യന്‍ രാജ്യങ്ങളുമായി അമേരിക്ക ഉണ്ടാക്കുന്ന ധാരണകളെല്ലാം വിജയത്തിലേക്ക് നീങ്ങുകയാണ്. അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് ഇന്ത്യയുമായി തിരക്കിട്ട ചര്‍ച്ചയെന്ന വാദത്തിന്റെ മുനയൊടിച്ചാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന. നയനന്ത്രരംഗത്തെ പരിപാടികളെല്ലാം അതിന്റേതായ യുക്തിയും അന്താരാഷ്ട്ര നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് നടക്കുക. തെരഞ്ഞെടുപ്പ് പോലുള്ള വിഷയങ്ങള്‍ അതിനെ ബാധിക്കാറുമില്ല, സ്വാധീനിക്കാറുമില്ലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചു.
Comments