ഇന്തോ-അമേരിക്ക ദ്വിതല സംയുക്ത മന്ത്രിതല ചര്‍ച്ച ഇന്ന്; ഭൂഖണ്ഡാന്തര സൈനിക വിവര കൈമാറ്റ വ്യവസ്ഥ പ്രധാന അജണ്ട
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്തോ-അമേരിക്ക ദ്വിതല സംയുക്ത മന്ത്രിതല ചര്‍ച്ച ഇന്ന്; ഭൂഖണ്ഡാന്തര സൈനിക വിവര കൈമാറ്റ വ്യവസ്ഥ പ്രധാന അജണ്ട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2020, 08:22 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ രംഗത്തെ സുപ്രധാന കരാറുകള്‍ ഇന്ന് ഒപ്പുവെയ്‌ക്കും. ഇരുരാജ്യങ്ങളുടെയും പ്രതിരോധ-വിദേശകാര്യ മന്ത്രിമാരുടെ സംയുക്ത ചര്‍ച്ചയിലാണ് നിർണായക കരാര്‍ ഒപ്പിടുക. ഇരു രാജ്യങ്ങളുടെ ഭൂവിഭാഗങ്ങളുമായി ബന്ധപ്പെട്ട എല്ലാ സൈനിക സംവിധാനങ്ങളുടെ വിന്യാസവും മുന്നൊരുക്കവും ഏതു സമയത്തും പരസ്പരം കൈമാറാനും സഹായം എത്തിക്കാനുമുള്ള തന്ത്രപരമായ കരാറാണ് നടപ്പിലാക്കാന്‍ പോകുന്നത്. ബേസിക് എക്‌സ്‌ചേഞ്ച് ആന്റ് കോപ്പറേഷന്‍ എഗ്രിമെന്റ് ഫോര്‍ ജിയോ-സ്പാറ്റിയല്‍ കോപ്പറേഷന്‍ (ബിഎസിഎ-ബെകാ) എന്ന പേരിലാണ് സംയുക്ത ധാരണ അറിയപ്പെടുന്നത്.

ഇന്ത്യ-അമേരിക്ക മൂന്നാം സംയുക്ത മന്ത്രിതല ചര്‍ച്ചയാണ് ഇന്ന് നടക്കുന്നത്. പ്രതിരോധ രംഗത്ത് ഇന്ത്യക്കായി കേന്ദ്രമന്ത്രി രാജ് നാഥ് സിംഗും അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറും പങ്കെടുക്കും. വിദേശകാര്യവിഭാഗത്തില്‍ ഇന്ത്യക്കായി കേന്ദ്രമന്ത്രി എസ്. ജയശങ്കറും അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമാണുള്ളത്. ഇന്ന് രാവിലെ 10 മണി മുതല്‍ സംയുക്ത സമ്മേളനം ആരംഭിക്കുമെന്ന് പ്രതിരോധവകുപ്പ് അറിയിച്ചു.

മൈക്ക് പോംപിയോയും മാര്‍ക്ക് എസ്പറും ഇന്നലെയാണ് ഇന്ത്യയിലെത്തിയത്. ഇന്ത്യയ്‌ക്ക് പുറമേ ശ്രീലങ്കയും മാല്‍ദീവ്‌സും അമേരിക്കന്‍ പ്രതിനിധി സംഘം സന്ദര്‍ശിക്കും. അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നവംബര്‍ ആദ്യവാരത്തില്‍ പൂര്‍ത്തിയാകുന്നതിനാല്‍ തന്നെ ഇന്ത്യയുമായി നടക്കുന്ന ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളുമയി ദീര്‍ഘകാലത്തെ ബന്ധം ഊട്ടയുറപ്പിക്കാനുള്ളതാണെന്ന് മൈക്ക് പോംപിയോ വ്യക്തമാക്കിക്കഴിഞ്ഞു. ഇന്നലെ പോംപിയോ അനൗപചാരികമായി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യയ്‌ക്കെതിരെ ചൈനയുടെ പടനീക്കവും അതിനോടുള്ള അമേരിക്കയുടെ ഇന്ത്യാ ‌അനുകൂല നിലപാടുകളും ഇരു രാജ്യങ്ങളും തമ്മിലുള്ള വിവിധ കരാറുകളെ സ്വാധീനിക്കുന്നുണ്ട്. ഒപ്പം ഏഷ്യാ-പെസഫിക് മേഖലിയലെ ക്വാഡ് സൈനിക-വാണിജ്യ സഖ്യത്തില്‍ ഇന്ത്യയുടെ പങ്ക് കൂടുതല്‍ ശക്തമാക്കാനുള്ള തീവ്ര നടപടികളാണ് അമേരിക്ക എടുത്തുകൊണ്ടിരിക്കുന്നത്.

Tags: pompeo-esper
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies