ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊറോണ പ്രതിരോധം മുന്നേറ്റത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 36,469 ആയി കുറഞ്ഞു. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ ആകെ എണ്ണം 79,46,429 ആയി. മരണനിരക്കിലും ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. മരണനിരക്ക് 500ന് താഴേയെത്തി. 488 ആണ് ഇന്നലത്തെ മരണസംഖ്യ. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 1,19,502 ആയി.
ഇന്നലെ മാത്രം രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 63,842 ആണ്. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 72,01,070 ആയി. ഇത് ശതമാനക്കണക്കില്‍ 90 ശതമാനത്തിനും മുകളിലെത്തിയെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. രാജ്യത്താകമാനമായി ചികിത്സയിലുള്ളത് 6,25,857പേര് മാത്രമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Comments