മലപ്പുറം: കരിപ്പൂരിൽ വൻ സ്വർണവേട്ട. നാല് യാത്രക്കാരിൽ നിന്നായി 3.14 കോടി രൂപയുടെ സ്വർണം പിടികൂടി. 4.3 കിലോ സ്വർണമാണ് പിടിച്ചെടുത്തത്.
എയർ കസ്റ്റംസ് വിഭാഗമാണ് സ്വർണം പിടികൂടിയത്. മലപ്പുറം പറമ്പിൽപ്പീടിക, പൂക്കോട്ടുമല, കോഴിക്കോട് താമരശേരി, മുതുവത്തൂർ സ്വദേശികളാണ് പിടിയിലായത്. ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.