ബെര്‍ലിന്‍: ചാമ്പ്യന്‍ ലീഗിലെ ഈ ആഴ്ചത്തെ പോരാട്ടത്തില്‍ വമ്പന്മാര്‍ക്ക് ജയവും തോല്‍വിയും സമനിലയും. ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയും ലിവർപൂളും അത് ലറ്റികോയും മുന്നേറിയപ്പോൾ വിജയപാതയിലേക്ക് മടങ്ങിവന്ന റയല്‍ മാഡ്രിഡ് സമനിലകുരുക്കില്‍പെട്ടു.
മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് മാര്‍സെല്ലയെ തോൽപ്പിച്ചത്. ഫെറാന്‍ ടോറസ്സും ഈക്കായ് ഗുന്‍ഡോഗനും റഹിം സ്‌റ്റെര്‍ലിംഗുമാണ് ഗോളുകള്‍ നേടിയത്.18,76,81 മിനിറ്റുകളിലാണ് സിറ്റി എതിരാളികളുടെ വല കുലുക്കിയത്. സ്പാനിഷ് ലീഗില്‍ ബാഴ്‌സയെ തകര്‍ത്ത ആവേശം പക്ഷെ റയലിന് തുടരാനായില്ല മോണ്‍ചെന്‍ഗ്ലാഡ്ബാഷിനോടാണ് സമനിലകുരുക്കില്‍ സ്പാനിഷ് ചാമ്പ്യന്മാര്‍ വീണത്. ആദ്യ രണ്ടു ഗോളുകള്‍ നേടിയ ഗ്ലാഡ്ബാഷിനെതിരെ അവസാന പകുതിയില്‍ ഗോളുകള്‍ തിരിച്ചടിച്ചാണ് റയല്‍ മാനം കാത്തത്. 33-ാം മിനിറ്റിലും 58-ാം മിനിറ്റിലും മാര്‍ക്കസ് തുരാമാണ് ഗ്ലാഡ്ബാഷിനായി ഗോളടിച്ചത്. 87-ാം മിനിറ്റില്‍ കരിം ബെന്‍സേമയും അവസാന നിമിഷത്തിലെ അധികസമയത്ത് കാസേമിറോയും ഗോളടിച്ച് റയലിന് സമനില നേടിക്കൊടുത്തു.
ലിവര്‍പൂള്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മിഡിലാന്റിനെയാണ് തോല്‍പ്പിച്ചത്. ഡീഗോ ജോട്ട് 55-ാം മിനിറ്റിലും അവസാന നിമിഷത്തിലെ പെനാല്‍റ്റി മുതലാക്കി മുഹമ്മദ് സലായും ലിവര്‍പൂളിനായി ഗോളുകള്‍ നേടി ജയം ആധികാരികമാക്കി.അത്‌ലറ്റികോ മാഡ്രിഡ് സാല്‍സ് ബറിക്കെതിരെയാണ് ജയം നേടിയത്.
29-ാം മിനിറ്റില്‍ മാര്‍കോസ് ലോറന്റേനിലൂടെ അത്‌ലറ്റികോ ലീഡ് നേടി. എന്നാല്‍ 40-ാം മിനിറ്റില്‍ സാല്‍ബര്‍ഗിനായി ഡോമിനിക് സോബോസ്ലായ് സമനില പടിച്ചു. അബദ്ധത്തില്‍ 47-ാം മിനിറ്റില്‍ ഫെലിപ്പേയിലൂടെ അത്‌ലറ്റികോ എതിരാളികള്‍ക്ക് ഒരു ഗോളും സമ്മാനിച്ച് സ്വയം 2-1ന്റെ സമ്മര്‍ദ്ദത്തിലായി. എന്നാല്‍ ജോ വെലിക്‌സിന്റെ ഇരട്ട ഗോളുകളാണ് അത്‌ലറ്റികോയെ രക്ഷിച്ചത്. 52, 85 മിനിറ്റുകളിലാണ് ഫെലിക്‌സ് ടീമിനെ ജയിപ്പിച്ചെടുത്തത്.















