ശ്രീനഗർ: ഭീകരവാദത്തിന് പണം സമാഹരിച്ചതിനെ തുടർന്ന് കശ്മീരിൽ നിരവധി എൻ ജി ഒ ഓഫീസുകളിൽ എൻഐഎ റെയ്ഡ് നടത്തുന്നു. എൻഐയോടൊപ്പം സെൻട്രൽ റിസേർവ് പോലീസ് ഫോഴ്സും റെയ്ഡ് നടത്തുന്നുണ്ട്. ദിനപത്രമായ ഗ്രേറ്റർ കശ്മീരിന്റെ ഓഫീസ്, മനുഷ്യാവകാശ പ്രവർത്തകൻ ഖുറാം പർവേസിന്റെ വീട്, എൻ.ജി.ഒ സംഘടനകളുടെ ഓഫീസ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
എൻ.ജി.ഒ സംഘടനകളുടെ മറവിൽ രാജ്യത്ത് പണം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തുന്നത്. ഹവാല റാക്കറ്റ്, ഫണ്ട് ദുരുപയോഗം, തീവ്രവാദപ്രവർത്തനങ്ങൾക്ക് പണം സമാഹരിച്ചു എന്നതടക്കമുള്ള ആരോപണങ്ങളെ തുടർന്നാണ് എൻ.ഐ.എയുടെ നടപടി.
Comments