മിലാന്‍: ഇറ്റാലിയന്‍ ലീഗ് കരുത്തന്മാരെ തകര്‍ത്ത് സ്പാനിഷ് ലീഗ് വമ്പന്മാര്‍. ചാമ്പ്യന്‍സ് ലീഗില്‍ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് ബാഴ്‌സ യുവന്റസിനെ തോല്‍പ്പിച്ചത്. കളിയുടെ ആദ്യപകുതിയിലെ 14-ാം മിനിറ്റില്‍ ഓസ്മാനേ ഡെംബലേയാണ് ആദ്യ ഗോളിലൂടെ ബാഴ്‌സയ്‌ക്ക് ലീഡ് നല്‍കിയത്. ശക്തമായ പ്രതിരോധം തീര്‍ത്ത് മുന്നേറിയ മെസ്സിയും കൂട്ടരും ബാഴ്‌സയ്‌ക്കായി ആക്രമണം അഴിച്ചുവിട്ടു.
കളിയുടെ അവസാന നിമിഷത്തിലെ അധിക സമയത്ത് മെസ്സിയാണ് രണ്ടാം ഗോളടിച്ചത്. പെനാല്‍റ്റി മുതലാക്കിയാണ് മെസ്സി യുവന്റസ് ഗോളി സെസെന്‍സിയെ നിഷ്പ്രഭനാക്കി ഗോളടിച്ചത്. ആന്‍സൂ ഫാത്തിയെ ബോക്‌സില്‍ തള്ളിവീഴ്‌ത്തിയതിനെ തുടര്‍ന്നാണ് പെനാല്‍റ്റി അനുവദിക്കപ്പെട്ടത്. കളിക്കിടെ 85-ാം മിനിറ്റില്‍ മെരി ഡെമിറാലിന് ചുവപ്പുകാര്‍ഡ് കാണേണ്ടിവന്നതും യുവന്റസിന് ക്ഷീണമായി.
കൊറോണ ബാധയില്‍ പരിശോധനാഫലം വീണ്ടും പോസിറ്റീവായതോടെ ക്രിസ്റ്റ്യാനോ ഇല്ലാതെയാണ് ഇറ്റാലിയന്‍ ടീം ഇറങ്ങേണ്ടിവന്നത്. മുന്നേറ്റ നിരയില്‍ ഡീബാല, മൊറാത്ത, ചീയേസാ എന്നിവരാണ് കളിച്ചത്. മുന്‍ മത്സരങ്ങളില്‍ ഇടതുവിങ്ങില്‍ കളിച്ച കുലുസേവ്‌സ്‌ക്കിയെ ഫലപ്രദമായി തടയാന്‍ ബാഴ്‌സയ്‌ക്കായതാണ് യുവന്റസിനെതിരെ നീക്കം എളുപ്പമായത്. മെസ്സിയും ഗ്രീസ്മാനും പെഡ്രിയും ഡെംബലേയുമാണ് ബാഴ്‌സയുടെ മുന്നേറ്റനിരയില്‍ കളിച്ചത്.















