പാരീസ്: നീസിലെ പള്ളിയില്‍ ഇസ്ലാമിക മതമൗലിക ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മൂന്നാമത്ത അക്രമിയും പിടിയിൽ . രണ്ടു പേരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ശക്തമായ സുരക്ഷയാണ് ഫ്രാൻസിൽ ഒരുക്കിയത്.
മതമൗലികവാദം ശക്തമെന്ന് കണ്ടെത്തിയിരിക്കുന്ന എല്ലാ മേഖലകളിലും കനത്ത സുരക്ഷയും റെയ്ഡും തുടരുകയാണെന്ന് ഫ്രഞ്ച് ആഭ്യന്തര വകുപ്പ് പറഞ്ഞു. നീസിലെ ക്രൈസ്തവ ദേവലായത്തില്‍ കയറി ഭീകരന്‍ മൂന്ന് പേരെ കൊന്നതോടെയാണ് സൈന്യത്തെ വരെ രംഗത്തിറക്കിയുള്ള നീക്കത്തിന് പ്രസിഡന്റ് മാക്രോണ്‍ ഉത്തരവിട്ടത്.
ഫ്രാന്‍സിനെതിരെ ഗള്‍ഫ് മേഖലകളിലും ഏഷ്യയിലും ആഫ്രിക്കയിലും നടക്കുന്ന പ്രതിഷേധങ്ങളെ ഫ്രാന്‍സ് തള്ളി. തങ്ങളുടെ രാജ്യത്തെ മതസൗഹാര്‍ദ്ദവും സുരക്ഷയും തകര്‍ക്കുന്ന ഒരു മതമൗലികവാദ പ്രവര്‍ത്തനവും ഇനി അനുവദിക്കില്ലെന്ന് മാക്രോണ്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആരാധനാലയങ്ങള്‍, സ്‌കൂളുകളുകള്‍ എന്നിവയ്‌ക്ക് പ്രത്യേക സുരക്ഷയാണ് അനുവദിച്ചിരിക്കുന്നത്.
നീസിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ടുണീഷ്യന്‍ പൗരനെയാണ് പോലീസ് ആദ്യം പിടികൂടിയത്. അല്ലാഹു അക്ബര്‍ എന്ന് അലറിക്കൊണ്ടാണ് ബ്രാഹിം അല്‍ ഓയീസാവോയി എന്ന 21കാരന്‍ മൂന്ന് പേരെ കത്തികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തിയത്. പോലീസ് വെടിവെയ്പ്പില്‍ പരിക്കേറ്റ ഒരു അക്രമി ആശുപത്രിയില്‍ ചികിത്സയിലാണ്. വാഴാഴ്ച പ്രധാന അക്രമിക്കൊപ്പമുണ്ടായിരുന്ന 47 കാരനെയാണ് ആദ്യം പിടികൂടിയത്. തുടര്‍ന്ന് ഇന്നലെയാണ് 35കാരനായ മറ്റൊരാളെക്കൂടി പോലീസ് പിടികൂടിയത്.















