ആനക്കാട്ടില്‍ ചാക്കോച്ചി എന്ന സുരേഷ് ഗോപി കഥാപാത്രത്തെ ആരും അത്ര പെട്ടന്ന് മറക്കുകയില്ല. കാരണം അദ്ദേഹത്തിന്റെ തീപ്പൊരി ഡയലോഗുകള്‍ മലയാളി പ്രേക്ഷക മനസ്സില്‍ ഇന്നുമുണ്ട്. ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടിലെ മികച്ച ചിത്രമായിരുന്നു ലേലം. ഈ ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയത് രണ്‍ജി പണിക്കരായിരുന്നു. സെവന് ആര്‍ട്സ് വിജയകുമാറായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാതാവ്. ചിത്രം പുറത്തിറങ്ങി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സുരേഷ് ഗോപിയുടെ കരുത്തനായ കഥാപാത്രം ഇന്നും പ്രേക്ഷക മലയാളി പ്രേക്ഷക മനസ്സില്‍ മായാത്ത കിടക്കുകയാണ്.
എന്നാല്‍ ലേലം എന്ന ചിത്രത്തിലെ ആനക്കാട്ടില്‍ ചാക്കോച്ചി എന്ന ഈ ശക്തമായ കഥാപാത്രം സുരേഷ് ഗോപിയുടെ കൈകളില്‍ എത്തിയത് തികച്ചും അപ്രതീക്ഷിതമായാണ്. മമ്മൂട്ടിയെയാണ് ആനക്കാട്ടില്‍ ചാക്കോച്ചിയായി ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ സമയക്കുറവ് കാരണം അദ്ദേഹത്തിന് ഈ ചിത്രം ഏറ്റെടുക്കാന്‍ സാധിച്ചില്ല. തുര്‍ന്നാണ് സുരേഷ് ഗോപിയിലേക്ക് ഈ കഥാപാത്രം എത്തുന്നത്. എന്നാല്‍ ഈ ചിത്രം കാണുന്ന ഓരോ പ്രേക്ഷകര്‍ക്കും ആ സ്ഥാനത്ത മറ്റൊരു താരത്തെ ആനക്കാട്ടില്‍ ചാക്കോച്ചിയായി കാണാന്‍ സാധിക്കുകയില്ല.
അത്രയും മികച്ച രീതിയിലാണ് സുരേഷ് ഗോപി ഈ കഥാപാത്രത്തെ കൈകാര്യം ചെയ്തത്.സുരേഷ് ഗോപിയുടെ കരിയറിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നാണ് ലേലം. രണ്‍ജി പണിക്കരുടെ മകന് നിഥിന് സുരേഷ് ഗോപിയുടെ മകനായ ഗോകുലിനെ നായകനാക്കി ലേലത്തിന് രണ്ടാം ഭാഗം ഒരുക്കുന്നുണ്ട്. ചിത്രത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍ ചിത്രത്തിന് വലിയ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ഉണ്ടെന്നും അടുത്ത വര്‍ഷം അവസാനം ഷൂട്ടിംഗ് തുടങ്ങി 2022 ല്‍ റിലീസ് ചെയ്യാന്‍ കഴിയുന്ന രീതിയില്‍ ചിത്രം ചെയ്യാനുളള ചര്‍ച്ചകള്‍ നടക്കുകയാണെന്നും നിഥിന് സുരേഷ് പറഞ്ഞു.
Comments