കണക്ക് എളുപ്പമാക്കും കാൽക്കുലേറ്റർ ; കണ്ടുപിടിത്തവും വിശേഷങ്ങളും
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

കണക്ക് എളുപ്പമാക്കും കാൽക്കുലേറ്റർ ; കണ്ടുപിടിത്തവും വിശേഷങ്ങളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2020, 08:57 pm IST
FacebookTwitterWhatsAppTelegram

പഠനകാലത്ത് നമ്മളിൽ ഭൂരിഭാഗം പേരെയും വെള്ളം കുടിപ്പിച്ച വിഷയം ആകും കണക്ക്. അടിസ്ഥാന ക്രിയകളായ കൂട്ടലും കുറയ്‌ക്കലും ഒഴികെ കണക്കിലെ എല്ലാ ക്രിയകളും നമുക്ക് ഏറെ ബുദ്ധിമുട്ടേറിയതാണ്. എന്നാൽ ചില സമയത്ത് ഇത് പോലും നമുക്ക് പ്രയാസകരമാണ്. ഒരു നിശ്ചിത സംഖ്യകൾക്കപ്പുറം കൂട്ടുകയും കുറയ്‌ക്കുകയും ചെയ്യുന്നത് അസാദ്ധ്യമായ കാര്യമാണ്. എന്നാൽ ഈ പരിമിതി മറികടക്കാൻ നമുക്ക് സഹായകമാകുന്ന ഒരു ഉപകരണമാണ് കാൽക്കുലേറ്റർ. കാൽക്കുലേറ്ററിന്റെ കണ്ടുപിടിത്തവും തുടർന്നുള്ള വിശേഷങ്ങളുമാണ് ജനം.ടിവി . കോം വേൾഡ് ഓഫ് ഇൻവെൻഷൻസിന്റെ ഈ അദ്ധ്യായത്തിൽ നാം പരിചയപ്പെടാൻ പോകുന്നത്.

പുരാതന കാലം മുതൽ തന്നെ മനുഷ്യർ കൂട്ടാനും കുറയ്‌ക്കാനും ശ്രമിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. ഗ്രീക്കുകാരും, ചൈനാക്കാരും ഇതിനായി അബാക്കസ് എന്ന സംഖ്യാന സമ്പ്രദായമാണ് ഉപയോഗിച്ചിരുന്നത്. മുത്തുകളും മണികളും ചേർത്ത് ഉണ്ടാക്കിയ പ്രത്യേക ചട്ടക്കൂടായിരുന്നു അബാക്കസ്. സങ്കലന,വ്യവകലന ക്രിയകൾ ഇത് ഉപയോഗിച്ച് ചെയ്ത് പോന്നു. 17ാം നൂറ്റാണ്ടിൽ ജപ്പാൻകാർ ചൈനക്കാരുടെ അബാക്കസ് പകർത്തി ഉപയോഗിക്കാൻ ആരംഭിച്ചിരുന്നുവത്രേ.

17 ാം നൂറ്റാണ്ടിൽ ലോഗരിതത്തിന്റെ കണ്ടുപിടിത്തമാണ് ഗണിത ശാസ്ത്രത്തിന്റെ വികാസത്തിന് കാരണമായത്. 1614 ൽ സ്‌കോട്ട്ലന്റുകാരനായ ജോൺ നേപ്പിയർ ആണ് ലോഗരിതം കണ്ടുപിടിച്ചത്. ലോഗരിതത്തിന്റെ കണ്ടു പിടിത്തത്തിലൂടെ ഗുണനത്തെയും, ഹരണത്തെയും ലളിതമായ സങ്കലന, വ്യവകലന രൂപത്തിലേക്ക് മാറ്റാൻ കഴിഞ്ഞു. എന്നാൽ ലോഗരിതത്തിന് അതിന്റേതായ പരിമിതി ഉണ്ടായിരുന്നു. ഒരു ക്രിയചെയ്യാൻ പലപ്പോഴും പല ലോഗരിത പട്ടികകളുടെ സഹായം തേടേണ്ടി വന്നു.

എന്നാൽ സ്ലൈഡ് റൂളിന്റെ കണ്ടു പിടിത്തത്തോട് കൂടി ഈ പരിമിതി മറികടക്കാനായി. ഇംഗ്ലണ്ടുകാരായ എഡ്മണ്ട് ഗുന്തർ, വില്യം ഔട്ട് റെഡ് എന്നിവർ ചേർന്ന് 1650 ലാണ് സ്ലൈഡ് റൂൾ രൂപപ്പെടുത്തിയെടുത്തത്. ഗുണനവും ഹരണവും എളുപ്പത്തിൽ ചെയ്യാൻ സഹായിക്കുന്ന ഉപകരണമായിരുന്നു ഇത്. വളരെ മികച്ച രീതിയിൽ ഇത് ഉപയോഗിച്ച് ക്രിയകൾ ചെയ്യാം എന്നതിനാൽ 17 ാം നൂറ്റാണ്ടിൽ വലിയ പ്രചാരമാണ് സ്ലൈഡ് റൂളിന് ഉണ്ടായിരുന്നത്. 1950 വരെ ഈ ഉപകരണം ഉപയോഗിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. സ്ലൈഡ് റൂളിനും പരിമിതി ഉണ്ടായിരുന്നു. മനുഷ്യൻ തന്നെ ക്രിയ ചെയ്യണം എന്നതായിരുന്നു സ്ലൈഡ് റൂളിന്റെ പോരായ്മ. എന്നാൽ ഈ പോരായ്മയെയും നികത്താൻ കാൽക്കുലേറ്ററിന്റെ വരവോടെ സാധിച്ചു.

ഗണിത ശാസ്ത്രത്തിൽ അസാമാന്യ ബുദ്ധിപാടവമുണ്ടായിരുന്ന ബ്ലെയിസ് പാസ്‌കൽ ആണ് കാൽക്കുലേറ്ററിന്റെ പിതാവ്. തന്റെ അച്ഛന്റെ ജോലി ഭാരം കുറയ്‌ക്കുന്നതിന് വേണ്ടിയായിരുന്നു അദ്ദേഹം കാൽക്കുലേറ്റർ നിർമ്മിച്ചത്. 1640 ൽ പാസ്‌ക്കലിന്റെ പിതാവ് എറ്റിൻ പാസ്‌കലിന് റൂവനിലെ ടാക്സ് കളക്ടറായി ജോലി കിട്ടി. പ്രയാസമേറിയ ജോലി ആയതിനാൽ പാസ്‌കലിന്റെ പിതാവിന് ഓഫീസിലെ കണക്കുകൾ ചെയ്യാൻ മാത്രമായിരുന്നു നേരം ഉണ്ടായിരുന്നത്. പിതാവിന്റെ ജോലി ഭാരമോർത്ത് ദു:ഖിതനായ പാസ്‌കൽ ഇത് എങ്ങിനെ പരിഹരിക്കാമെന്ന ചിന്തകളിൽ മുഴുകി. ഏറെ കാലത്തെ ചിന്തകൾക്ക് ശേഷം അദ്ദേഹം എട്ട് നമ്പറുകൾ അടങ്ങിയ ഒരു കണക്കു കൂട്ടൽ യന്ത്രം നിർമ്മിച്ചു. ഇതായിരുന്നു പിന്നീട് ആധുനിക കാൽക്കുലേറ്ററുകളുടെ വികാസത്തിലേക്ക് വഴിവെച്ച കണ്ടുപിടിത്തം.

ഇതേ കാലയളവിൽ തന്നെ വില്യം ഷിക്കാർഡ് എന്നയാളും കാൽക്കുലേറ്റർ കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു എന്നാണ് പറയപ്പെടുന്നത്. 1623 ൽ ഷിക്കാർഡ് മെക്കാനിക്കൽ കാൽക്കുലേറ്റർ എന്ന ഉപകരണം നിർമ്മിച്ചു. എന്നാൽ ഈ കാൽക്കുലേറ്റർ എങ്ങിനെ നിർമ്മിച്ചു എന്നോ, എങ്ങിനെയാണ് പ്രവർത്തിച്ചിരുന്നത് എന്നോ വ്യക്തമല്ല. 1967 ൽ പ്രശസ്ത ചിത്രകാരനായ ലിയനാർഡോ ഡാവിഞ്ചിയും കണക്കു കൂട്ടുന്നതിനുള്ള ഉപകരണം വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നുവത്രേ. എന്നാൽ ഉപകരണം കണ്ടു പിടിച്ചോയെന്ന കാര്യത്തിൽ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

ആധുനിക കാൽക്കുലേറ്ററിന്റെ ആവിർഭാവം 1885 ലാണ് ഉണ്ടാകുന്നത്. അമേരിക്കക്കാരനായ വില്യം സിവാർഡ് ബറോ കാൽക്കുലേറ്റിംഗ് മെഷീനിൽ നിരവധി പരീക്ഷണങ്ങൾ നടത്തിയ ശേഷം ആധുനിക കാൽക്കുലേറ്റർ നിർമ്മിച്ചു. ഇതോടെ കാൽക്കുലേറ്ററുകളുടെ പ്രചാരവും വർദ്ധിച്ചു. ഇന്ന് ഗണിതക്രിയകളുടെ കാര്യത്തിൽ അത്യന്താപേക്ഷിതമായ ഒ്ന്നായി കാൽക്കുലേറ്റർ മാറിയിരിക്കുന്നു എന്ന് വേണം പറയാൻ. ഇന്ന് വളരെ സങ്കീർണ്ണമായ ഗണിത ക്രിയകൾ ചെയ്യുന്നതിനുള്ള കാൽക്കുലേറ്ററുകൾ വരെ ലഭ്യമാണ്.

ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

വാര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡ്രങ്ക് ഡ്രൈവിങ് കേസില്‍ തടവും പിഴയും നേരിടേണ്ടിവരും?

അര്‍ജന്റീനയെ പിന്തള്ളി സ്‌പെയിന്‍; ഫിഫ റാങ്കിങ്ങില്‍ വീണ്ടും രാജാക്കന്‍മാര്‍

ലവ്ലീന നേരിട്ട് സെമിയിലേക്ക്; ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പായി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി; ഉത്തേജക മരുന്ന് കേസില്‍ ജൂഡോ താരം പുറത്ത്

ഒടുവില്‍ കാത്തിരിപ്പ് അവസാനിച്ചു! ഫ്രാന്‍സിന്റെ പരിശീലകനായി സിനദിന്‍ സിദാന്‍

തുടര്‍ച്ചയായ തോല്‍വികള്‍ക്ക് വിരാമമിടാന്‍ ഇന്ത്യ; ഇന്ന് സിംബാബ്വെയെക്കെതിരെ ടി20 പോരാട്ടം

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies