ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ നാലുഗോളുകള്‍ക്കാണ് ലെസ്റ്റര്‍ ലീഡ്സ് യുണൈറ്റഡിനെ തോല്‍പ്പിച്ചത്. യൂറി താലിമാന്‍ സിന്റെ ഇരട്ട ഗോളുകളാണ് ലെസ്റ്ററിന് ശക്തമായ കളിയുടെ തുടക്കത്തില്‍ത്തന്നെ ലെസ്റ്റര്‍ സിറ്റി ലീഡ് നേടി. ഹാര്‍വേ ബാര്ണെസാണ് രണ്ടാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയത്. 21-ാം മിനിറ്റില്‍ യൂറി ടീമിനായി രണ്ടാം ഗോള്‍ നേടി. ഇതിനിടെ സ്റ്റുവര്‍ട്ട് ഡല്ലാസ് 48-ാം മിനിറ്റില്‍ ലീഡ്സിനായി ഗോള്‍ നേടി ലീഡ് 1-2 ആക്കി കുറച്ചു.
കളിയുടെ 76-ാം മിനിറ്റില്‍ ജാമി വാര്‍ഡി ലെസ്റ്ററിനായി മൂന്നാം ഗോള്‍ നേടി. യൂറി കളിയുടെ അവസാന നിമിഷത്തില്‍ പെനാല്‍റ്റി വലയിലെത്തിച്ചുകൊണ്ട് ലെസ്റ്ററിനായി 4-1ന്റെ ആധികാരിക ജയം സമ്മാനിച്ചു. ഏഴു മത്സരങ്ങള്‍ നടന്നപ്പോള്‍ അഞ്ചിലും ജയം നേടി 15 പോയിന്റുകളുമായി ലെസ്റ്റര്‍ രണ്ടാം സ്ഥാനത്താണ്. ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളാണ് മുന്നിലെത്തി നില്‍ക്കുന്നത്. ടോട്ടനം, എവര്ട്ടണ്, സതാംപ്ടണ് എന്നീ ടീമുകള്‍ മൂന്ന് മുതല്‍ അഞ്ചു സ്ഥാനങ്ങളിലാണുള്ളത്.
Comments